Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2026 20:04 IST
Share News :
പുന്നയൂർക്കുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ വിശുദ്ധ അന്തോണിസിന്റെ ഊട്ടു തിരുന്നാളിന് വികാരി ഫാ.റിജോ വിതയത്തിൽ കൊടി കയറ്റി.ഡീക്കൻ പ്രിൻസ് കിളി യാമ്പ്രയിൽ,തിരുന്നാൾ കമ്മിറ്റി ജനറൽ കൺവീനർ സി.കെ.അനൂപ്,പള്ളി ട്രസ്റ്റിമാരായ സി.വി.ജേകബ്,സി.എ.ബോസ്സ്,എം.ആർ.ഷെജി,കേന്ദ്ര സമിതി കൺവീനർ പി.ഐ.ആന്റോ,സെക്രട്ടറി കെ.കെ.ബെന്നി,ഇടവക യോഗം സെക്രട്ടറി കെ.ജെ.ജിജോ എന്നിവരും മറ്റു കൺവീനർമാരും യൂണിറ്റ് പ്രസിഡന്റുമാരും നേതൃത്വം നൽകി.ജൂൺ 14-നാണ് തിരുന്നാൾ ആഘോഷിക്കുന്നത്.തിങ്കളാഴ്ച്ച മുതൽ 13വരെ എല്ലാദിവസവും കാലത്ത് 6.30-ന് ലദീഞ്ഞും, ദിവ്യബലിയും,നൊവേനയും നടത്തും.14-ന് കാലത്ത് 10 മണിക്ക് തിരുന്നാൾ കുർബ്ബാനക്ക് ഫാ.സജിൻ തളിയൻ മുഖ്യ കാർമ്മികനാകും.ഫാ.ജിബിൻ താഴെക്കാടൻ സന്ദേശം നൽകും.തുടർന്ന് കപ്പേളയിലേക്ക് പ്രദീക്ഷണവും,ഭക്ഷണ വെഞ്ചിരിപ്പിന് ശേഷം നേർച്ച ഊട്ടും നടത്തും.
Follow us on :
Tags:
More in Related News
Please select your location.