Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2026 19:32 IST
Share News :
പുന്നയൂർക്കുളം:സാഹിത്യ സമിതിയുടെ 2026 ലെ അശോകൻ നാലപ്പാട്ട് സ്മാരക വായനാ അവാർഡിന് തൃശ്ശൂർ ജില്ലയിലെ ചേലക്കര ഗ്രാമം സ്വദേശിയായ പി.സി.രാഹുലിനെ തിരഞ്ഞെടുത്തു.കാലിക്കറ്റ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗവേഷകനാണ് രാഹുൽ.വായനക്കുറിപ്പും വായന പരിപോഷണ പ്രവർത്തനങ്ങളും വിലയിരുത്തി അഞ്ച് അംഗ അവാർഡ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.2026 ജൂൺ 19 വായനാദിനത്തിൽ പുന്നയൂർക്കുളം കുന്നത്തൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.10001 രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
Follow us on :
Tags:
More in Related News
Please select your location.