Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

28 Dec 2024 03:36 IST

ISMAYIL THENINGAL

Share News :


ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷനും നസീം ഹെൽത്ത് കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ നസീം മെഡിക്കൽ സെൻററിലാണ് ക്യാമ്പ് നടന്നത്.150 പരം ആളുകൾ പങ്കെടുത്ത ക്യാമ്പിന് , ക്യാമ്പ് ചെയർമാനും സി.പി.എ ജനറൽ സെക്രട്ടറിയുമായ ഷെറിൻ പരപ്പിൽ നേതൃത്വം നൽകി.സീനിയർ കാർഡിയോ കൺസൾട്ടന്റ് ഡോക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പരിശോധനയും,യൂണിഖിന്റെ നേതൃത്വത്തിൽ CPR - ട്രെയിനിങ്ങും നടന്നു. സി പി എ പ്രസിഡൻറ് കെബീർ തെരുവത്തിന്റെ അദ്ധ്യക്ഷയിൽ നടന്ന സമാപന യോഗത്തിൽ ഗ്ലോബൽ ചെയർമാൻ അബ്ദുള്ള തെരുവത്ത് ആശംസകൾ അറിയിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ ഷാജി ആലിൽ, അഡ്വൈസറി ബോർഡ് മെമ്പർമാരായ നാസർ എൻ.ടി, ഷെജി വലിയകത്ത്, എക്സിക്യൂട്ടീവ് മെമ്പർമാർ, നസീം ഹെൽത്ത് കെയർ മാർക്കറ്റിംഗ് മാനേജർ സന്ദീപ്, സീനിയർ അസോസിയേറ്റ് അഷറഫ് എന്നിവർ പങ്കെടുത്തു.  

Follow us on :

More in Related News