Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Apr 2026 21:48 IST
Share News :
വടക്കേക്കാട്:ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ചൊവ്വാഴ്ച്ച ആഘോഷിക്കും.രാവിലെ നടക്കുന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.ഉച്ചതിരിഞ്ഞ് 3-ന് ദേവസ്വം പൂരം എഴുന്നള്ളിപ്പിന് ഗുരുവായൂർ ദേവസ്വം കൊമ്പൻ അക്ഷയ കൃഷ്ണൻ തിടമ്പേറ്റും.വൈകിട്ട് 5 മുതൽ വിവിധ ദേശങ്ങളിൽ നിന്നുള്ള ആഘോഷ കമ്മിറ്റികളുടെ ആന പൂരം ക്ഷേത്രത്തിൽ സംഗമിച്ച് 6.30-ന് ചൊവ്വല്ലൂർ മോഹനൻ്റെ നേതൃത്വത്തിൽ മേളത്തോടെ കൂട്ടിയെഴുന്നള്ളിപ്പ് നടക്കും.തുടർന്ന് തിറ,തെയ്യം,കാവടി പൂരങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരും.7.30-ന് കുതിരയെടുക്കൽ ചടങ്ങിന് ശേഷം വടക്കൻ വാതിൽ തുറന്ന് പറവെപ്പ് എന്നിവ ഉണ്ടാകും.ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നൽകും.
Follow us on :
Tags:
More in Related News
Please select your location.