Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട ബൈക്ക് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്.

20 Apr 2026 21:39 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട ബൈക്ക് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. തലയോലപ്പറമ്പ്-വൈക്കം റോഡിൽ പൊട്ടൻചിറ പെട്രോൾ പമ്പിന് സമീം തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയാണ് അപകടം. സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികൻ റിട്ടേഡ് ബാങ്ക് ജീവനക്കാരൻ വല്ലകം സ്വദേശി പൊന്നപ്പൻ (60) നെയും നിസ്സാര പരിക്കുകളോടെ ഇയാളുടെ ഭാര്യയെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ഇടയാക്കിയ ബൈക്ക് യാത്രികരായ യുവാക്കൾ സംഭവത്തിന് ശേഷം കടന്ന് കളഞ്ഞു. തലയോലപ്പറമ്പിൽ നിന്നും വീട്ടു സാധനങ്ങൾ വാങ്ങി വല്ലകം ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ യാത്രികരായ ദമ്പതികൾ പൊട്ടൻചിറയിലുള്ള പമ്പിൽ നിന്നും പെട്രോൾ അടിക്കാനായി കയറുന്നതിനിടെ വൈക്കം ഭാഗത്ത് നിന്നും അമിതവേഗത്തിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് വന്ന് ഇടിച്ചാണ് അപകടം. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുചക്രവാഹങ്ങളുടെ മുൻവശം പൂർണ്ണമായി തകർന്നു.

Follow us on :

More in Related News