Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2025 03:11 IST
Share News :
ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാവക്കാട് ഫെസ്റ്റ് 2025 ഇന്ന് (മെയ് 22ന് ) ഐ.സി.സി അശോകാ ഹാളിൽ നടക്കും.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് പ്രദേശത്തെ കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സംഗീത വിരുന്നിൽ ചാവക്കാട് സ്വദേശികളായ പട്ടുറുമാൽ ഫെയിം ശിഹാബ് പാലപ്പെട്ടി, ഗായകനും വാട്ടർ ഡ്രം പെർഫോർമറുമായ ഷിയാ മജീദ്, പട്ടുറുമാൽ ഫെയിം ഷെയഖ് അബ്‌ദുല്ല എന്നിവരോടൊപ്പം ദോഹയിലെ ചാവക്കാട് നിവാസികളായ പിന്നണി ഗായകരായ ഹരീബ് ഹുസൈൻ, ഹിബ ബദറുദ്ദീൻ എന്നിവർ അവതരിപ്പിക്കുന്ന സംഗീത വിരുന്നിനൊപ്പം, ചാവക്കാട് പ്രവാസി അസോസോയേഷൻ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നൃത്തകലാ വിരുന്നും അരങ്ങേറും.
ഖത്തറിൽ ആദ്യമായാണ് വാട്ടർ ഡ്രം പെർഫോമൻസിന് വേദിയൊരുങ്ങുന്നത്. വൈകുന്നേരം ഏഴു മണി മുതൽ നടക്കുന്ന പരിപാടി ഐ സി സി പ്രസിഡന്റ് എ.പി മണികണ്ഠൻ ഉദ്ഘാടനം ചെയ്യും. കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കൊപ്പം പ്രവാസ ലോകത്തും ചാവക്കാട് പ്രദേശത്തും ജീവകാരുണ്യ മേഖലയിലും സംഘടന സജീവമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
സ്‌കിൽസ് ഡവലപ്മെൻ്റ് സെൻ്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചാവക്കാട് പ്രവാസി അസോസിയേഷൻ ഖത്തർ പ്രസിഡന്റ്റ് കബീർ തെരുവത്ത്, ജനറൽ സെക്രട്ടറി ഷെറിൻ പരപ്പിൽ, ട്രഷറർ രഞ്ജിത്ത് പി.എൻ, ആർട്ടിസ്റ്റുകളായ ശിഹാബ് പാലപ്പെട്ടി, ഷിയാ മജീദ്, ഷെയഖ അബ്ദുല്ല എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.