Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2026 06:01 IST
Share News :
മസ്‌കറ്റ്: നിസ്‌വയിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ ആയ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിസ്‌വയുടെ ജീവകാരുണ്യ പദ്ധതി ആയ ‘കനിവ്’ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഭവനത്തിന്റെ താക്കോൽ ദാനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു.
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തോട്ടയ്ക്കാട് സ്വദേശികളായ നിർധന കുടുംബത്തിന്റെ വീട് എന്ന സ്വപ്നം ആണ് ചാണ്ടി ഉമ്മന്റെ നിർദേശ പ്രകാരം നിസ്‌വ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ സാധ്യമാക്കിയത്. എബി വടക്കേടം അധ്യക്ഷനായ ചടങ്ങ് എംഎൽഎ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം സിനി മാത്യു, വാകത്താനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന കുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. മനീഷ്, മിനി കൊണ്ടോടി, ഗ്രാമ പഞ്ചായത്ത് അംഗം വർഗീസ്, ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഭാരവാഹികളായ ജെനു സാമുവേൽ, ദിനേശ് കൂത്തുപറമ്പ്, കെഎസ്യു ബ്ലോക്ക് പ്രസിഡന്റ് ലിജിൻ സണ്ണി, ബോബൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി റോണി ചേലമറ്റം, മാത്യു കിഴക്കേടം തുടങ്ങിയവർ പ്രസംഗിച്ചു.
ഈ ഉദ്യമത്തിന്റെ ഭാഗമായി പ്രവർത്തിച്ച ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിസ്‌വ ഒമാൻ പ്രതിനിധികളായ ജമീലുദ്ധീൻ കൊട്ടാരക്കര, മുഹമ്മദ് അർസാക്ക് എടപ്പാൾ, ഷാജി ചെണ്ടയാട്, ഷൗക്കത്തലി വയനാട് , ജനു സാമുവൽ , ദിനേശ് കൂത്തുപറമ്പ്, എബി വടക്കേടം എന്നിവരെ യോഗത്തിൽ അഭിനന്ദിച്ചു.
Follow us on :
Tags:
More in Related News
Please select your location.