Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2026 20:57 IST
Share News :
കോട്ടയം: കോട്ടയത്ത് കാർ കത്തിയതിനെത്തുടർന്ന് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മുൻജീവനക്കാരൻ മരിച്ചു. കോട്ടയം കിളിരൂർ ആമ്പക്കുഴിയിൽ ചെല്ലപ്പൻ ആണ് മരിച്ചത്. ഡോക്‌ടറുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് മുൻ ജീവനക്കാരൻകൂടിയായ ചെല്ലപ്പൻ തീ വയ്ക്കുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
കോട്ടയം മെഡിക്കൽ കോളജ് റോഡിൽ ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി ഗാർഡൻസിൽ ഡോ. വി ആർ ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് ചെല്ലപ്പൻ തീ വയ്ക്കുകയായിരുന്നു. മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന ആളാണ്. തീയും പുകയും കണ്ട് വീട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിലും അഗ്നിരക്ഷാ സേനയെയും അറിയിക്കുകയായിരുന്നു. ഇവർ എത്തി തീ അണച്ചപ്പോഴാണ് കാറിനു സമീപത്ത് പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസും സ്ഥലത്തെത്തി.
ഭാര്യ: രമ, മക്കൾ: മോളി, ഷാജി.സംസ്കാരം 14ന് നടക്കും.
Follow us on :
More in Related News
Please select your location.