Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്‌റ്റ് ഇടിച്ച് തകർത്ത ശേഷം പാടത്തേക്ക് മറിഞ്ഞ് അപകടം; പിഞ്ച് കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് പരിക്ക്.

14 Apr 2026 21:25 IST

santhosh sharma.v

Share News :

വൈക്കം: നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്‌റ്റ് ഇടിച്ച് തകർത്ത് പാടത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാർ യാത്രികരായ പിഞ്ച് കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് പരിക്ക്. ആലപ്പുഴ സ്വദേശികളായ ക്രിസ്‌റ്റി (42), ഭാര്യ ആനി (37), മക്കളായ ദിയാന, ഗ്രേസ് മരിയ, ജോയൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഇടയാഴം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ശേഷം തുടർചികിത്സക്കായി ചേർത്തലയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വെച്ചൂർ - കല്ലറ റോഡിൽ വല്യാറ ക്ഷേത്രത്തിന് സമീപത്താണ് അപകടം. കുടുംബത്തോടൊപ്പം തൊടുപുഴയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശബ്‌ദം കേട്ട് ഓടി എത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Follow us on :

More in Related News