Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളി യുവാവ് ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി

14 Apr 2026 22:54 IST

ENLIGHT MEDIA OMAN

Share News :

മസ്ക‌റ്റ്: മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. പാലക്കാട് മണ്ണാർക്കാട് പെരിമ്പടാരി ഒന്നാം മൈലിൽ ചുക്കുട്ടൻ വീട്ടിൽ പരേതനായ അബ്ദുൽ ലത്തീഫ് മകൻ മുഹമ്മദ് റിഫാസ് (23) ആണ് ഒമാനിലെ ബർക്കയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

ബർക്ക മുറൈസി അൽ അഹ്‍ലി മോഡേൺ ബേക്കറിയിൽ ജീവനക്കാരനായിരുന്ന മുഹമ്മദ് റിഫാസ് എട്ടു മാസം മുമ്പാണ് ഒമാനിലെത്തിയത്. മാതാവ്: ഫൗസിയ. മസ്കറ്റ് ഖൗള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ

മരണാനന്തര നടപടിക്രമങ്ങൾ കെഎംസിസിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയ ശേഷം ഇന്ന് (ചൊവ്വാഴ്ച) രാത്രിയോടെ കൊച്ചിയിലേക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

Tags:

More in Related News