Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2026 19:00 IST
Share News :
പുന്നയൂർക്കുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ഏപ്രിൽ 17 മുതൽ 20 വരെ നാല് ദിവസമായി നടക്കുന്ന വിശുദ്ധ അന്തോണിസിന്റെയും വിശുദ്ധ സെബാസ്റ്റിനൊസ്സിന്റെയും സംയുക്ത തിരുന്നാൾ ആഘോഷത്തിനു കൊടിയേറി.ആറ്റുപുറം പള്ളി മുൻ വികാരിയും,പുതുരുത്തി പള്ളി വികാരിയുമായ ഫാ.ജിയോ ചെരടായിയാണ് കൊടികയറ്റ കർമ്മം നിർവ്വഹിച്ചത്.കൊടികയറ്റത്തിന് മുന്നേ ലെദീഞ്,വിശുദ്ധകുർബ്ബാന,തിരുന്നാൾ പ്രസുദെന്തി ആശീർവാദം എന്നീ കർമ്മങ്ങൾ നടന്നു.ഫാ.ജിയോ ചെരടായി മുഖ്യകാർമ്മികനായി.വികാരി ഫാ.റിജോ വിതയത്തിൽ,ബ്രദർ പ്രിൻസ് കിളിയംപ്രായിൽ എന്നിവർ സഹ കാർമ്മികരായി.തിരുന്നാൾ സപ്ലിമെന്റ് പ്രകാശന കർമ്മവും നടന്നു.ജനറൽ കൺവീനർ പി.ജെ.റാഫേൽ,ട്രസ്റ്റിമാരായ സി.വി.ജേകബ്,സി.എ.ബോസ്,എം.ആർ.ഷെജി,പബ്ലിസിറ്റി കൺവീനർ കെ.എൽ.വർഗീസ്,കേന്ദ്രസമിതി കൺ വീനർ,പി.ഐ.ആന്റോ,ഇടവക സെക്രട്ടറി കെ.ജെ.ജീജോ,പ്രോഗ്രാം കൺവീനർ എം.ജെ.ജോഷി,ജോയിന്റ് കൺവീനർ പി.ടി.ആന്റണി എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.