Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2026 20:26 IST
Share News :
കോഴിക്കോട് : കോഴിക്കോട് ട്രെയിനില്‍ നിന്ന് കുഴല്‍പ്പണം പിടികൂടി. 40 ലക്ഷം രൂപ ആണ് പിടികൂടിയത്. നേത്രാവതി എക്സ്‌പ്രസില്‍ നിന്ന് ആണ് റെയില്‍വേ പോലീസാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശികളായ സ്വാജിത് ഗെയ്ല്സിംഗ്, മാധവ് സദാശിവ എന്നിവരെ റെയില്‍വേ പോലീസ് പിടികൂടി.
രാവിലെ പതിനൊന്ന് മണിയോടെ കോഴിക്കോട് എത്തിയ നേത്രാവതി എക്സ്പ്രസ്സില്‍ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് വൻ തുക കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മഹാരാഷ്ട്ര സ്വദേശികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് നാല്‍പ്പത് ലക്ഷം രൂപയുടെ കുഴല്‍പ്പണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
Follow us on :
Tags:
More in Related News
Please select your location.