Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി..

13 Apr 2026 17:44 IST

MUKUNDAN

Share News :

ഗുരുവായൂർ:ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.വിഷുദിനമായ ബുധനാഴ്ച്ച പുലർച്ചെ 2.55 മുതൽ 3.55 വരെയാണ് വിഷുക്കണി ദർശനം.തുടർന്ന് നിർമ്മാല്യം,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും.ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കുള്ള ദർശനം രാവിലെ 7 മുതലാകും.തിരക്കേറിയാൽ നെയ്യ് വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും.വിഷുദിനത്തിൽ പ്രസാദ ഊട്ടിന് പതിവ് വിഭവങ്ങൾ ഉണ്ടാകും.വിഷുക്കണി ദർശനം സുഗമമാക്കാൻ ദേവസ്വം,പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ ഭക്തർ പാലിക്കണം.വിഷുക്കണി ദർശന ക്രമീകരണങ്ങളോട് എല്ലാ ഭക്തരും സഹകരിക്കണമെന്ന് ദേവസ്വം അഭ്യർത്ഥിച്ചു.

Follow us on :

More in Related News