Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരാതി നൽകാൻ എത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് മർദ്ദിച്ചതായി പരാതി.

13 Apr 2026 23:22 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പരാതി നൽകാൻ എത്തിയ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി അഭിജിത്ത് ദിലീപിനെ തലയോലപ്പറമ്പ് എസ് ഐ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ അഭിജിത്തിനെ പോലീസ് തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർ നിർദ്ദേശത്തിച്ചു. വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് യുവാവിനെ കൊണ്ടുപോകാൻ വാഹനം എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബുവിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ തലയോലപ്പറമ്പ് - വൈക്കം റോഡ് ഉപരോധിച്ചു.തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. തുടർന്ന് അഭിജിത്തിനെ ആംബുലൻസിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പ്രാഥമിക ചികിൽസ നൽകി കൂടുതർ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. അഭിജിത്തിൻ്റെ വാഹനം മോഷണം പോയതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സീതുശശിധരനോടൊപ്പം എത്തിയപ്പോഴാണ് മർദ്ദനമുണ്ടായതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ സിയാദ് ബഷീർ, സുബിൻമാത്യു, സീതു ശശിധരൻ, പി.കെ.ജയപ്രകാശ്,ശശിധരൻ വാളവേലിൽ തുടങ്ങിയവരുടെ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധം നടന്നത്.

അതെ സമയം കാർ മോഷണം പോയതുമായി ബന്ധപ്പെട്ട്പരാതി നൽകാൻ എത്തിയ യുവാവിനെ മർദ്ദിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്നാണ് തലയോലപറമ്പ് പോലീസ് പറയുന്നത്. കരിപ്പാടം സ്വദേശിയായ അഭിജിത്ത് ദിലീപിൻ്റ കാർ ഏതാനും ദിവസം മുമ്പ് വാടകയ്ക്ക് എടുത്ത ഏനാദി സ്വദേശി നിതീഷ് കാർ ഇടവട്ടം സ്വദേശിക്ക് പണയപ്പെടുത്തിയ ശേഷം പണം വാങ്ങി കടന്നു കളഞ്ഞു. വാഹനം തിരിച്ചുകിട്ടാതെ വന്നതോടെ ജീപിഎസ് ഘടിപ്പിച്ച വാഹനത്തിൻ്റെ ലൊക്കേഷൻ മനസിലാക്കി അഭിജിത്ത് ദിലീപും സുഹൃത്തുക്കളും കാർ കിടന്ന വീട്ടിലെത്തി കാർ കൊണ്ടുപോകാൻ ശ്രമം നടത്തി. ഗൃഹനാഥൻ ഇല്ലാതിരുന്നതിനാൽ വീട്ടിൽ ഉണ്ടായിരുന്ന ഭാര്യയും മകളും കാർ കൊണ്ടുപോകുന്നതിനെ എതിർക്കുകയായിരുന്നു. ഇതിൽ യുവാക്കൾ പ്രകോപിതരായി ബഹളമുണ്ടാക്കി. തുടർന്ന് വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇരുകുട്ട രേയും സ്‌റ്റേഷനിലേക്ക് വിളിച്ച് സംസാരിക്കുകമാത്രമാണുണ്ടായതെന്നാണ് പോലീസ് ഭാഷ്യം. പോലീസ് മർദ്ദനത്തിൽ പ്രതിക്ഷേധിച്ച് പ്രതിക്ഷേധ സമരം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Follow us on :

More in Related News