Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിസര്‍വിലുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വി.വി പാറ്റുകളുടെയും ഫസ്റ്റ് സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ നടത്തി

04 Apr 2026 22:18 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഉപയോഗിക്കുന്ന റിസര്‍വിലുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വി.വി പാറ്റുകളുടെയും ഫസ്റ്റ് സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ കളക്ടറുടെ ചേംബറില്‍ നടന്നു . ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കമ്മീഷന്‍ ചെയ്തതിനുശേഷം പോളിംഗിന് ആവശ്യമായ യന്ത്രങ്ങളുടെ കരുതല്‍ ഒരു നിശ്ചിത ശതമാനമായി (ഇ.വി.എമ്മിന് 20% ഉം വിവിപാറ്റിന് 30%) വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓരോ മണ്ഡലത്തിലേക്കും 20% ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, 30% വിവി പാറ്റ് എന്നിവ റിസര്‍വില്‍ സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഓരോ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വിവി പാറ്റുകളുടെയും ഫസ്റ്റ് സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ നടത്തിയത്. 


ജില്ലയിലെ 3689 പോളിങ് സ്റ്റേഷനുകളിലേക്ക് റിസര്‍വില്‍ കരുതുന്നതിനായി ആകെ 147 ബാലറ്റ് യൂനിറ്റുകളുടെയും 202 കണ്‍ട്രോള്‍ യൂനിറ്റുകളുടെയും 234 വിവി പാറ്റുകളുടെയും ഫസ്റ്റ് സപ്ലിമെന്ററി റാന്‍ഡമൈസേഷനാണ് ഇന്ന് (ശനി) നടന്നത്. ആകെ 583 വോട്ടിംഗ് മെഷിനുകള്‍ അനുവദിച്ചു.

Follow us on :

More in Related News