Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിത്രകല അധ്യാപകൻ കൃഷ്ണൻ പാതിരിശ്ശേരി അന്തരിച്ചു

14 Apr 2026 21:18 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ചിത്രകല അധ്യാപകനും പ്രശസ്ത ചിത്രകാരനുമായ കുഴക്കോട് ഒഴലൂർ പാതിരിശ്ശേരി ഇല്ലത്ത് കൃഷ്ണൻ പാതിരിശ്ശേരി (55) അന്തരിച്ചു.


കേരളത്തിനകത്തും പുറത്തുമായി നിരവധി ചിത്രകല ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ചിത്രകല കൂട്ടായ്മകളായ “ബിയോണ്ട് ബ്ലാക്ക് ബോർഡ്”, “വർണ്ണക്കതിര്‍” എന്നിവയുടെ സജീവ അംഗമായിരുന്നു. കോഴിക്കോട് ചിത്രകല പരിഷത്തിന്റെ അംഗവുമായിരുന്നു. നിരവധി ചിത്രകലാ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.


ലോകത്തിലെ ഏറ്റവും വലിയ മൺചിത്രം വരച്ചതിനും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട് വരച്ച ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് സൃഷ്ടിച്ചതിനും ലോക റെക്കോർഡുകൾ നേടിയിട്ടുണ്ട്. കോവിഡാനന്തര വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഛത്തീസ്ഗഡ് സർക്കാരിന്റെ നേതൃത്വത്തിൽ റായ്പൂരിൽ നടന്ന നാഷണൽ കോൺക്ലേവിൽ പങ്കെടുത്തിരുന്നു.


അച്ഛൻ: പരേതനായ ഒഴലൂർ പാതിരിശ്ശേരി വിഷ്ണുനമ്പുതിരിപ്പാട്

അമ്മ: മാധവി അന്തർജനം


ഭാര്യ: ശാലി (കോട്ടയം)

മകൾ: സാധിക മാധവി


സഹോദരങ്ങൾ: ഉഷദേവി (റിട്ട. പുവമ്പായി ഹയർ സെക്കൻഡറി സ്കൂൾ), ശ്രീകുമാർ പാതിരിശ്ശേരി (റിട്ട. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്)


സംസ്‌കാരം 2025 ഏപ്രിൽ 15ന് രാവിലെ 9 മണിക്ക് ഒഴലൂർ പാതിരിശ്ശേരി ഇല്ലത്ത് നടക്കും.

Follow us on :

More in Related News