Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തിന് സ്വാഗതസംഘം. രൂപീകരിച്ചു

19 Sep 2026 07:23 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. നവംബർ 7 മുതൽ 11 വരെ ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവത്തിൽ ഉപജില്ലയിലെ 92 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും.


തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റി എം.കെ. ബാവ സാഹിബ് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി നഗരസഭാ ചെയർപേഴ്സൺ സി.പി. ഹബീബാ ബഷീർ യോഗം ഉദ്ഘാടനം ചെയ്തു. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി മാസ്റ്റർ, നഗരസഭാ വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻ കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.വി. അബു, സി.പി. സുഹ്റാബി, ഇഖ്ബാൽ കല്ലുങ്ങൽ, കെ.കെ.റിഫാ ഫത്താഹ്, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, സി.ഇ.ഒ. അശ്റഫ്, പ്രിൻസിപ്പൽ ലിജാ ജെയിംസ്, പരപ്പനങ്ങാടി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ പി. ബിന്ദു, എച്ച്.എം. ഫോറം കൺവീനർ എം.കെ. ഫൈസൽ, എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ, പി.ടി.എ. പ്രസിഡന്റ് കാരാടൻ അബ്ദുറഷീദ്, കെ.പി. മുഹമ്മദ് കുട്ടി, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ മാസ്റ്റർ എന്നിവരും വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരും അധ്യാപകരും ജനപ്രതിനിധികളും വിവിധ അധ്യാപക സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.


കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി മുഖ്യ രക്ഷാധികാരികളായി എം.പി. അബ്ദുസ്സമദ് സമദാനി എം.പി., ഇ.ടി. മുഹമ്മദ് ബഷീർ എം.പി. എന്നിവരെയും രക്ഷാധികാരികളായി പി.എം.എ. സമീർ എം.എൽ.എ., അഡ്വ. പി.എം.എ. സലാം, എം.കെ. ബാവ, സി.എച്ച്. മഹ്മൂദ് ഹാജി എന്നിവരെയും തെരഞ്ഞെടുത്തു. ജനറൽ കൺവീനറായി ഒ.ഷൗക്കത്തലി മാസ്റ്ററെയും, ജോയിന്റ് കൺവീനർമാരായി കെ.കെ. ഉസ്മാൻ മാസ്റ്റർ, ശ്രീമതി ലിജാ ജെയിംസ്, ശ്രീമതി ശർമ്മിളി, ഹെഡ്മാസ്റ്റർ പി. അശ്റഫ് എന്നിവരെയും ട്രഷററായി പരപ്പനങ്ങാടി എ.ഇ.ഒ. പി. ബിന്ദുവിനെയും തെരഞ്ഞെടുത്തു.


കലോത്സവത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രോഗ്രാം, ഫുഡ് & അക്കമഡേഷൻ, ലൈറ്റ് & സൗണ്ട്, പന്തൽ വർക്ക്, വെൽഫെയർ, ഗ്രീൻ പ്രോട്ടോക്കോൾ, സാമ്പത്തികം, ട്രോഫി, പബ്ലിസിറ്റി, റിസപ്ഷൻ, ഡിസിപ്ലിൻ തുടങ്ങിയ സബ് കമ്മിറ്റികളും രൂപീകരിച്ചു. ഓരോ കമ്മിറ്റിക്കും ചെയർമാന്മാരെയും കൺവീനർമാരെയും തെരഞ്ഞെടുത്തു. വിവിധ അധ്യാപക സംഘടനകളുടെയും വിദ്യാലയങ്ങളുടെയും സഹകരണത്തോടെ കലോത്സവത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.


 സ്കൂളിലെ അധ്യാപകരായ പി.വി. ഹുസൈൻ, മുനീർ താനാളൂർ, ടി. സാലിം, എ.ടി സൈനബ, പി. ഇസ്മായിൽ, 

യു.ടി. അബൂബക്കർ, ടി.വി. ആയിഷാബി,

എ ഉസ്‌മാൻ എൻ.എസ്.എസ്. വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വാഗതസംഘ രൂപീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



Follow us on :

More in Related News