Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2026 20:58 IST
Share News :
കടുത്തുരുത്തി: ഗർഭാശയഗള അർബുദത്തിനെതിരേയുള്ള സൗജന്യ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിനേഷൻ (എച്ച്.പി.വി.) കാംപെയ്ൻ 31-ന് അവസാനിക്കാനിരിക്കേ, സംസ്ഥാനത്ത് കുത്തിവെപ്പ് എടുത്തത് 33 ശതമാനം മാത്രം. വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് 88,351 പെൺകുട്ടികളാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. 14-15 വയസ്സുള്ള പെൺകുട്ടികൾക്കാണ് ഒറ്റ ഡോസ് വാക്സിൻ നൽകുന്നത്.ഫെബ്രുവരി 28 മുതൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴി സൗജന്യമായി വാക്സിൻ നൽകുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ 4000-6500 രൂപവരെ വിലവരുന്ന വാക്സിനാണിത്.
ബോധവത്കരണ പരിപാടികൾ വേണ്ടത്ര നടക്കാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായത്. പരിചിതമല്ലാത്ത വാക്‌സിനെക്കുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും രക്ഷിതാക്കളെ പിന്നാക്കംവലിച്ചു.
ഗർഭാശയഗള അർബുദം_
. രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ രണ്ടാം സ്ഥാനം
. 99.7 ശതമാനം ഗർഭാശയഗള അർബുദങ്ങൾക്ക് പിന്നിലും ഹ്യൂമൻ പാപ്പിലോമ വൈറസ് കാരണമുള്ള തുടർച്ചയായ അണുബാധ.
. രാജ്യത്ത് വർഷം ഒരുലക്ഷം സ്ത്രീകളിൽ 11.6 പേർക്ക് രോഗബാധ. ഇവരിൽ പകുതിയോളം പേർ മരണത്തിന് കീഴടങ്ങുന്നു.
വാക്സിൽ എവിടെ കിട്ടും_
സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിൻ ലഭിക്കും. സ്വകാര്യ ആശുപത്രികളിൽ പണമടയ്ക്കണം.
Follow us on :
Tags:
More in Related News
Please select your location.