Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബെംഗളൂരുവിൽ ഓണപ്പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ കേസ്

24 Sep 2024 11:36 IST

Shafeek cn

Share News :

ഓണപ്പൂക്കളം നശിപ്പിച്ചെന്ന പരാതിയില്‍ പത്തനംതിട്ട സ്വദേശിനിക്ക് എതിരെ പൊലീസ് കേസെടുത്തു. തന്നിസന്ദ്ര അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മയുടെ പരാതിയില്‍ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്. ശനിയാഴ്ച മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്‌മെന്റില്‍ ഓണാഘോഷത്തിന്റെ ഭാഗമായാണു കുട്ടികളുടെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കിയത്.


പുലര്‍ച്ചെ നാലിന് പൂക്കളം പൂര്‍ത്തിയാക്കി നിമിഷങ്ങള്‍ക്കകമാണു നശിപ്പിച്ചത്. കോമണ്‍ ഏരിയയില്‍ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായര്‍ തടയാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഓണസദ്യ പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷന്‍ പ്രസിഡന്റ് മനീഷ് രാജ് പറഞ്ഞു. 7 വര്‍ഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്.


യുവതി പൂക്കളം അലങ്കോലമാക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സിമി നായര്‍ എന്ന യുവതിയാണ് ഓണാഘോഷത്തിന്റെ സംഘാടകരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ശേഷം പൂക്കളം നശിപ്പിച്ചത്. ഫ്ളാറ്റിലെ മറ്റുള്ളവര്‍ പറഞ്ഞിട്ടും ഇവര്‍ പൂക്കളം അലങ്കോലപ്പെടുത്തുന്നതില്‍നിന്ന് പിന്‍മാറിയിരുന്നില്ല. അപ്പാര്‍ട്മെന്റിലെ കോമണ്‍ ഏരിയയിലാണ് പൂക്കളം ഇട്ടിരിക്കുന്നത്. ബൈലോ പ്രകാരം ഇവിടെ ഇത് ഇടാന്‍ പാടില്ലെന്ന കാര്യമാണ് പൂക്കളം നശിപ്പിച്ച യുവതി വീഡിയോയില്‍ പറയുന്നത്.


ഫ്‌ളാറ്റിലെ മറ്റുള്ളവര്‍ പറഞ്ഞിട്ടും ഇവര്‍ പൂക്കളം അലങ്കോലപ്പെടുത്തുന്നതില്‍ നിന്ന് പിന്മാറാന്‍ തയാറായില്ല. ഫ്‌ലാറ്റിലെ അസോഷിയേഷനും യുവതിയും തമ്മിലുള്ള തര്‍ക്കമാണ് ഇതിന് പിന്നിലെന്നാണ് വിവരം.


'നിങ്ങ?ള്‍ ആ കാല് അവിടെ നിന്ന് മാറ്റൂ.. പൂക്കളം ഇട്ടിരിക്കുന്നത് നോക്കൂ, ദയവായി ആ പൂക്കളത്തില്‍ നിന്ന് ഇറങ്ങൂ'- അടുത്ത് നില്‍ക്കുന്നയാള്‍ യുവതിയോട് പറയുമ്പോള്‍ അവരുടെ മറുപടി ഇപ്രകാരമായിരുന്നു. 'നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി പൂക്കളം ഇട്, ഓരോന്ന് ചെയ്യുമ്പോള്‍ ഓര്‍ക്കണം'.


തര്‍ക്കത്തിനിടെ നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി പൂക്കളം ഇട് എന്ന് യുവതി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. അപ്പാര്‍ട്മെന്റിലെ എല്ലാവര്‍ക്കും ഈ വീഡിയോ കാണിക്കും എന്ന് പറയുമ്പോള്‍ കൊണ്ടുകാണിക്ക് എന്നാണ് യുവതിയുടെ മറുപടി. സംഭവത്തിന്റെ വീഡിയോ വ്യപാകമായി പ്രചരിച്ചതോടെ യുവതിക്കെതിരേ വലിയ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നത്.


Follow us on :

Tags:

More in Related News