Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ജവഹർ സെൻ്റർ ഏർപ്പെടുത്തിയ ടി.പി. ആനന്ദവല്ലി സ്മാരക പ്രഥമ പുരസ്കാരം പത്തനാപുരം ഗാന്ധിഭവനും സിസ്റ്റർ ത്രേസ്യാമ മാത്യൂവിനും.

13 Feb 2026 12:25 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് :തലയോലപ്പറമ്പ് ജവഹർ സെൻ്റർ പ്രസിഡൻ്റായിരുന്ന ടി.പി. ആനന്ദവല്ലിയുടെ പേരിൽ ജവഹർ സെൻ്റർ ഏർപ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച സാമൂഹ്യ സന്നദ്ധ സംഘടനയ്ക്കുളള പ്രഥമ ടി.പി. ആനന്ദവല്ലി സ്മാരക പുരസ്കാരം പത്തനാപുരം ഗാന്ധിഭവന്. 15,000 രൂപ ക്യാഷ് അവർഡും മൊമോൻ്റെയും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച വനിത സാമൂഹ്യ പ്രവർത്തകയക്കുള്ള പ്രഥമ പുരസ്കാരം ഏറ്റുമാനൂർ അർച്ചന വുമൻസ് സെൻ്റർ ഡയറക്ടർ സിസ്റ്റർ ത്രേസ്യാമ മാത്യൂവിന്. മൊമോൻ്റെയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

ജവഹർ സെൻ്റർ ജനറൽ സെക്രട്ടറി പി.ജി. തങ്കമ്മ, പ്രസിഡൻ്റ് ടി.പി. രാജശേഖരൻ, കുമാരി കരുണാകരൻ, എം.ഡി ബാബുരാജ്, മോഹൻ ഡി. ബാബു, പി. ജി. ഷാജിമോൻ, എസ്. രാമചന്ദ്രൻ എന്നിവർ അടങ്ങുന്ന കമ്മറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ആനന്ദവല്ലിയുടെ ഒന്നാം ചരമവാർഷിക ദിനമായ ഫെബ്രുവരി 18 ന് ഉച്ച കഴിഞ്ഞ് 2.30 ന് തലയോലപ്പറമ്പ് ജവഹർ ലഹരി മോചന ചികിത്സ കേന്ദ്രം ഹാളിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ വെച്ച് ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനും,സിസ്റ്റർ ത്രേസ്യാമ മാത്യൂവും നെഹ്രുയുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്യും. സാംസ്കാരിക പ്രവർത്തകൻ എം.ഡി. ബാബുരാജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. 


Follow us on :

More in Related News