Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2024 08:02 IST
Share News :
ചാലക്കുടി . കെയർകേരള ഫൗണ്ടേഷൻ ഒരുക്കുന്ന സാംസ്‌കാരിക സ്നേഹ സംഗമവും സമാദരണ സദസ്സും 23ന് 5നു റവന്യു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ രമേഷ്‌കുമാർ കുഴിക്കാട്ടിൽ അധ്യക്ഷത വഹിക്കും.
സ്വന്തം കർമമണ്ഡലത്തിനൊപ്പം സാമൂഹിക സേവനരംഗത്തും കയ്യൊപ്പ് ചാർത്തിയ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ കെ.എസ്.സുദർശൻ, അസ്ഥിരോഗ വിദഗ്‌ധൻ ഡോ. പ്രസാദ് വർക്കി, എസ്എച്ച് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്‌റ്റർ ഐറിൻ, ജോബിൻ ആൻഡ് ജിസ്‌മി ഐടി കമ്പനിയുടെ ഉടമകളായ ദമ്പതികൾ ജോബിൻ ജോസ്, ജിസ്‌മി ജോബിൻ, മാധ്യമ പ്രവർത്തകൻ കെ.എൻ.വേണു, ഫിലിം സ്പോട്ട് എഡിറ്റർ മനു ഷാജു, കായികാധ്യാപകൻ ജിബി വി.പെരേപ്പാടൻ, നർത്തകി കലാമണ്ഡലം ജയ ആനന്ദ്, ഉയിർവനി ആയുർവേദ ആശുപത്രി മാനേജിങ് ഡയറക്‌ടർ ആശ സുധീർ എന്നിവർക്കു വിവിധ പുരസ്കാരങ്ങൾ മന്ത്രി സമ്മാനിക്കും.
ചാലക്കുടി നിയോജക മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ നൂറു ശതമാനം വിജയം ലഭിച്ച സ്‌റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് സ്കൂളുകൾക്കുള്ള പുരസ്‌കാരം സനീഷ്‌കുമാർ ജോസഫ് എംഎൽഎ സമ്മാനിക്കും.
നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ് സുരേഷ്, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജോയ് മുത്തേടൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കുമെന്നു ഫൗണ്ടേഷൻ ചെയർമാൻ രമേഷ്‌കുമാർ കുഴിക്കാട്ടിൽ, സെക്രട്ടറി അഡ്വ. എൻ.ആർ.സരിത, പ്രോഗ്രാം ചെയർപേഴ്സൺ ബിന്ദു ശശികുമാർ, വൈസ് ചെയർമാൻമാരായ അനീഷ് പറമ്പിക്കാട്ടിൽ, നിഷാന്ത് ഡി കുള, ജോയിൻ്റ് സെക്രട്ടറി ലെനിൻ ചന്ദ്രൻ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.