Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്യാൻസർ ബോധവൽക്കരണ സെമിനാർ 17 ന് ; വൈക്കം സീനിയർ ചേമ്പർ, ടി.വി. പുരം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.

12 May 2026 21:06 IST

santhosh sharma.v

Share News :

വൈക്കം: സീനിയർ ചേമ്പർ ഇന്റർനാഷണൽ വൈക്കം റീജിയൺ , ടി.വി. പുരം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മെയ് 17ന് ക്യാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 10 ന് ടി.വി.പുരം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ഉദ്ഘാടനം ചെയ്യും. സീനിയർ ചേമ്പർ പ്രസിഡൻ്റ് അഡ്വ. എം.പി. മുരളീധരൻ അധ്യക്ഷത വഹിക്കും. സീനിയർ ചേമ്പർ നാഷണൽ ഡയറക്ടർ കെ.പി.വേണുഗോപാൽ, നാഷണൽ കോർഡിനേറ്റർ എസ്.ഡി. സുരേഷ് ബാബു, വൈക്കം റീജിയൺ സെക്രട്ടറി കെ.ശിവപ്രസാദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനിയമ്മ അശോകൻ തുടങ്ങിയവർ പ്രസംഗിക്കും. പ്രശസ്ത‌ ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോ. മോഹനൻ നായർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. വർദ്ധിച്ചുവരുന്ന ക്യാൻസർ രോഗബാധയെക്കുറിച്ചും അതിന്റെ പ്രതിരോധ മുൻകരുതലുകളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും ജനങ്ങളിൽ കൃത്യമായ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

Follow us on :

More in Related News