Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 13:28 IST
Share News :
മസ്‌കറ്റ്: മസ്‌ക്കറ്റിലെ മലയാളി കലാസ്വാദകരുടെ കൂട്ടായ്മയായ ഉപാസന മസ്‌കറ്റ് മോഡേൺ ഡെസർട്ട് ഇവന്റ്സു മായി ചേർന്നു അവതരിപ്പിക്കുന്ന വാർഷികാഘോഷ പരിപാടിയായ "സാന്ദ്രലയം - 2025" ന്റെ ബ്രോഷർ പ്രകാശനം ചെയ്തു.
അന്തരിച്ച മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് ബാഷ്പാഞ്ജലി അർപ്പിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയിൽ അറബ് ഓപ്പൺ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഡോ: ഷെറിമോൻ പി.സി, രതീഷ് രാജൻ, അനിൽ എന്നിവർ ചേർന്ന് ബ്രോഷർ പ്രകാശനം ചെയ്തു.
ഏപ്രിൽ 11 വെള്ളിയാഴ്ച റൂവി അൽ ഫലാജ് ഗ്രാൻറ് ഹാളിൽ അരങ്ങേറുന്ന സംഗീത നിശയിൽ പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണൻ, ഐഡിയ സ്റ്റാർ ഫെയിം ബൽറാം, അനുശ്രീ, എന്നിവർക്ക് പുറമെ ഗായകരായ അഷിമ മനോജ്, കേരളപുരം ശ്രീകുമാറും മറ്റു കൂട്ടായ്മയിലെ ഗായകരും നർത്തകരും പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
2017 ൽ രൂപം കൊണ്ട കലാകാരന്മാരുടെ കൂട്ടായ്മയായ ഉപാസന മസ്‌കറ്റ്, അംഗങ്ങളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി ഒട്ടേറെ കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ ഉൾപ്പടെ കൂട്ടായ്മയുടെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
റൂവി സ്റ്റാർ ഓഫ് കൊച്ചിനിൽ വെച്ച് നടന്ന പരിപാടിയിൽ പ്രമുഖ വ്യക്തികളും, ഉപാസന കുടുംബങ്ങളും പങ്കെടുത്തു.
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.