Tue Dec 12, 2023 10:56 PM 1ST
Location
Sign In
ബുധനാഴ്ച നടക്കുന്ന ഫൈനലില്‍ യുഎസ്എയുടെ സാറ ആനാണ് വിനേഷിന്റെ എതിരാളി. നേരത്തേ ക്വാര്‍ട്ടറില്‍ യുക്രൈന്റെ ഒക്സാന ലിവാച്ചിനെ വീഴ്ത്തിയായിരുന്നു വിനേഷിന്റെ സെമി പ്രവേശനം.
വിനേഷിന്റെ വിരമിക്കല്‍ വാര്‍ത്തയെക്കുറിച്ച് സഹതാരമായിരുന്ന സാക്ഷി മാലിക്കും പ്രതികരിച്ചു. വിനേഷ് നീ തോറ്റിട്ടില്ല. രാജ്യത്തെ ഓരോ മകള്‍ക്കും വേണ്ടി നീ പൊരുതി ജയിച്ച പോരാട്ടമാണ് തോറ്റത്.
ഒളിമ്പിക്സ് ഗുസ്തിയിൽ വെള്ളിമെഡൽ പങ്കിടണമെന്നാണ് താരത്തിൻറെ ആവശ്യം. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയോടെ വാദം തുടങ്ങും.
ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിലെ ഫൈനൽ മത്സരത്തിന് മുമ്പായി 29-കാരിയായ വിനേഷ് അയോഗ്യയാക്കപ്പെട്ടിരുന്നു. 100 ഗ്രാം അമിതഭാരമുള്ളതിനാലാണ് ഈ നടപടിയുണ്ടായത്. ഇതോടെ താരം വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.
വിനേഷിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്തുവരുന്നത്. വിനേഷ് ഫോഗട്ടിന് അര്‍ഹതപ്പെട്ട വെള്ളി മെഡല്‍ നല്‍കണമെന്ന് പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറും നേരത്തെ രംഗത്തെത്തിയിരുന്നു.
ഏഴാം തീയതിനായിരുന്നു ഫൈനല്‍. തുടര്‍ന്ന് തുടര്‍ന്ന് വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യം ഉന്നയിച്ച് അയോഗ്യതയ്ക്കെതിരെ വിനേഷും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.
ഫൈനലിലെത്തിയ വിനേഷ് മെഡല്‍ അര്‍ഹിച്ചിരുന്നു. അവളില്‍ നിന്ന് അവരത് തട്ടിയെടുക്കുകയായിരുന്നു. വിനേഷ് വളരെ കരുത്തുള്ള താരമാണ്.
പാരീസ് ഒളിമ്പിക്സ് 50 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈലില്‍ ഫൈനലിലെത്തിയതായിരുന്നു വിനേഷ് ഫോഗട്ട്. ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, മണിക്കൂറുകള്‍ക്കകം നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടു.
ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നതെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച തുറന്ന കത്തില്‍ വിനേഷ് ഫോഗട്ട് വ്യക്തമാക്കി.
ഗുസ്തി ഫെഡറേഷനെതിരായ പോരാട്ടം തുടരുമെന്നും സത്യം ജയിക്കുമെന്നും വിനേഷ് നേരത്തേ പറഞ്ഞിരുന്നു.
വിനേഷും ബജ്റംഗ് പൂനിയയും മുന്നില്‍ നിന്ന് നയിച്ച പ്രതിഷേധം കോണ്‍ഗ്രസ് ഗൂഢോലോചയില് ഉരുത്തിരിഞ്ഞതാണ്.
Please select your location.