Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജയിലിൽ വച്ച് മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ മൃതദേഹം ഒമാനിൽ ഖബറടക്കി

23 May 2024 02:16 IST

- MOHAMED YASEEN

Share News :

മസ്കറ്റ് : ഒമാനിൽ ജയിലിൽ വെച്ച്‌ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുൽ റസാഖി (50) ന്റെ മൃതദേഹം ഒമാനിലെ അൽ അമിറാത്ത് ഖബർസ്ഥാനിൽ മസ്കറ്റ് കെഎംസിസി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ ഖബ്റടക്കി. 

പാണക്കാട്‌ സയ്യിദ്‌ മുനവറലി ശിഹാബ്‌ തങ്ങൾ മൃതദേഹം സന്ദർശിച്ചു പ്രാർത്ഥന നിർവഹിച്ചു. നാട്ടിലുള്ള ബന്ധുക്കളുടെ നിർദ്ദേശപ്രകാരമാണ് മയ്യിത്ത്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കി മസ്കറ്റിലെ അൽ അമിറാത്ത് ഖബർസ്ഥാനിൽ മറവു ചെയ്തത്. അനുബന്ധ പ്രവർത്തനങ്ങൾക്ക്‌ മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മറ്റി നേതാക്കൾ നേതൃത്വം വഹിച്ചു

Follow us on :

More in Related News