Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിലെ മാറ്റത്തിനൊപ്പം വൈക്കത്തും ബി.ജെ.പി മാറ്റം കൊണ്ടുവരും: രാജീവ് ചന്ദ്രശേഖർ.

10 Mar 2026 22:12 IST

santhosh sharma.v

Share News :

വൈക്കം: എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ മാറി മാറിയുള്ള ജന വിരുദ്ധ ഭരണം കേരളത്തിലെ ജനങ്ങൾക്ക് മാതിയായെന്നും ജനങ്ങൾക്ക് ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ എൻ ഡി എയ്ക്ക് നേതൃത്വം നൽകുന്ന ബി ജെ പി ക്ക് മാത്രമേ ഇനി കഴിയു എന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുൻ വൈക്കം എം.എൽ.എ കെ അജിത്ത് ഉൾപ്പടെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നെത്തിയ പ്രവർത്തകർക്ക് ബോട്ട് ജെട്ടി മൈതാനിയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭരണതുടർച്ചയെന്ന് എൽ.ഡി.എഫ് പറയുമ്പോൾ സംസ്ഥാനത്ത് 55 ശതമാനം ജനങ്ങൾക്കും കുടിവെള്ളം പോലും കിട്ടുന്നില്ലെന്നും സമസ്ത മേഖലകളിലും പിന്നാക്കാവസ്ഥയാണ് ഇപ്പോഴും ഉള്ള തെന്നും എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ അഴിമതി മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വൈക്കം മണ്ഡലം പ്രസിഡന്റ് എം.കെ മഹേഷ് അദ്ധ്യക്ഷത വഹിച്ചു.നിയമസഭ തിരഞ്ഞെടുപ്പിന് മണ്ഡലത്തിൽ ചുമതല വഹിക്കുന്ന കർണ്ണാടക സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്യാമള.എസ്. കുന്തർ, ബി.ജെ.പി വെസ്റ്റ് ജില്ല പ്രസിഡന്റ് ലിജിൻലാൽ, സംസ്ഥാന കമ്മറ്റി അംഗം പി.ജി ബിജുകുമാർ,

ജില്ല ഭാരവാഹികളായ ലാൽ കൃഷ്ണ, ലേഖ അശോകൻ, പി.ആർ സുഭാഷ്, രൂപേഷ് ആർ. മേനോൻ, പി.ആർ രജനി, കെ.അജിത്ത് എക്സ് എം.എൽ.എ, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് എം.പി. സെൻ, തലയോലപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് സുമേഷ് കൊല്ലേരി തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി ദേവസ്വം ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലിയിൽ നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു. 

Follow us on :

More in Related News