Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിലെ ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് നിരോധിത ലിറിക്ക ഗുളികകൾ പിടികൂടി.

03 Feb 2025 16:10 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലേക്ക് നിരോധിത ലിറിക്ക ഗുളികകൾ കടത്താൻ ശ്രമിച്ച ഒരു യാത്രക്കാരനെ വിമാനത്താവള അധികൃതർ പിടികൂടി. ഭ​ക്ഷ​ണ പാ​ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി ഗു​ളി​ക​ക​ളാണ് പി​ടി​കൂ​ടിയത് . ​പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം നി​റ​ച്ച ചൂ​ടാ​റാത്ത പാ​ത്ര​ത്തി​ന്റെ പു​റം​പാ​ളി​ക്കു​ള്ളി​ലാ​യി ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ ഗു​ളി​ക​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 


യാത്രക്കാരിൽ ഒരാളുടെ ബാഗിൽ നിരോധിത ഉത്പന്നം ഉണ്ടെന്ന കസ്റ്റംസ് ഇൻസ്പെക്ടറുടെ സംശയത്തെ തുടർന്നാണ് പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തിയത്. ഫോ​യി​ൽ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ 2100 ലി​റി​ക ഗു​ളി​ക​ക​ൾ ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. യാ​ത്ര​ക്കാ​ര​നെ എ​ക്സ്റേ പ​രി​ശോ​ധ​ന​ക്കാ​യി മാ​റ്റു​ന്ന​തി​ന്റെ​യും ബാ​ഗി​ൽ​നി​ന്ന് പാ​ത്രം പൊ​ളി​ച്ച് മ​രു​ന്ന് പി​ടി​ക്കു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ൾ ഖ​ത്ത​ർ ക​സ്റ്റം​സ് സ​മൂ​ഹ മാ​ധ്യ​മ പേ​ജി​ൽ പ​​ങ്കു​വെ​ച്ചു. രാ​ജ്യ​ത്തേ​ക്ക് ല​ഹ​രി മ​രു​ന്നു​ക​ളും നി​രോ​ധി​ത മ​രു​ന്നു​ക​ളും ​ക​ട​ത്താ​ൻ ശ്ര​മി​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ല​ഹ​രി​ക്കേ​സു​ക​ളി​ൽ കു​റ്റ​ക്കാ​ർ​ക്ക് ക​ന​ത്ത ശി​ക്ഷ​യാ​ണ് ഖ​ത്ത​ർ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്.



Follow us on :

More in Related News