Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

മിഠായി നൽകി കുട്ടികളെ പീഡനത്തിനിരയാക്കുന്ന അട്ടകുളങ്ങര സ്വദേശി പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ

03 Jul 2024 16:55 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : മിഠായി നൽകി വശീകരിച്ച് കുട്ടികളെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടി കൊണ്ട് പോയി ലൈംഗിക പീഡനത്തിനിരയാക്കുന്നയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ഉള്ളണം അട്ടകുളങ്ങര സ്വദേശി തെക്കുപ്പറമ്പിൽ മുഹമ്മദ് കോയ (60) എന്നയാളെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. 


ഇയാളുടെ പേരിൽ മുമ്പും പരപ്പനങ്ങാടി സ്റ്റേഷനിൽ പോസ്കോ കേസ് നിലവിലുള്ളതായും, ഇയാൾ സ്ഥിരമായി സ്ത്രീകളെയും കുട്ടികളെയും പിന്തുടരുകയും അവരെ ശല്യം ചെയ്യുകയും ചെയ്യുന്ന ആളാണെന്നും പരപ്പനങ്ങാടി എസ് ഐ ആർ യു അരുൺ പറഞ്ഞു. 


പരപ്പനങ്ങാടി എസ് ഐ ആർ യു അരുണിന്റെ നേതൃത്വത്തിൽ എസ് ഐ ജയദേവൻ, വനിത സിവിൽ പോലീസ് ഓഫീസർ സുധ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, മഹേഷ്, അർജ്ജുൻ, സച്ചിൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Follow us on :

More in Related News