Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂരിൽ ഹെറോയിനുമായി അസം സ്വദേശിയെ അറസ്റ്റ് ചെയ്തു

01 Mar 2025 17:16 IST

Jithu Vijay

Share News :

നിലമ്പൂർ : നിലമ്പൂരിൽ ഹെറോയിനുമായി അസം സ്വദേശിയെ അറസ്റ്റ് ചെയ്തു. നസെദ് അലി (28 വയസ്) എന്നയാളാണ് 11.8 ഗ്രാം ഹെറോയിനുമായി പിടിയിലായത്. അഥിതി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് ചില്ലറ കച്ചവടം നടത്തിവരികയായിരുന്നു പ്രതി. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും നിലമ്പൂർ റേഞ്ച് പാർട്ടിയും മലപ്പുറം ഇന്റലിജിൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധയിലാണ് ഇയാൾ പിടിയിലായത്.


മലപ്പുറം എക്സൈസ് ഇന്റ്ലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ എക്സൈസ് ഇൻസ്പെക്‌ടർ ടി.ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ അനിഷ്.കെ.എ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അരുൺകുമാർ.കെ.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ.ഇ, വിപിൻ, ഷംനാസ്.സി.ടി, അഖിൽദാസ്.ഇ, എബിൻസണ്ണി.കെ, രാജേഷ്.എം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



Follow us on :

More in Related News