Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അർജുൻ ദൗത്യം; അര്‍ജുനായുള്ള തെരച്ചില്‍ നിർണായക ഘട്ടത്തില്‍,

23 Jul 2024 14:47 IST

Enlight News Desk

Share News :

എൻഐടി സൂറത് കലിലെ വിദഗ്ധർ ആണ് ഈ ഏകദേശമാപ് തയ്യാറാക്കിയത്. മണ്ണ് ഇടി‍ഞ്ഞിറങ്ങിയ രീതി വെച്ച് നോക്കിയാൽ അതിനടിയിലുള്ള ട്രക്ക് മറിഞ്ഞ് നീങ്ങാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മാപ് തയ്യാറാക്കിയത്. 


ബെം​ഗളൂരു: നദിക്കരയിൽ അർജുന് വേണ്ടി തെരച്ചിൽ നടത്തുന്ന സ്ഥലത്ത് നിന്നുള്ള റഡാറില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചു

നദിക്കരയിൽ നിന്ന് 40 മീറ്റർ മാറിയുള്ള സ്ഥലത്ത് നിന്നാണ് സിഗ്നൽ കിട്ടിയത്. ആ സ്ഥലം കേന്ദ്രീകരിച്ചാണ് ഇന്ന് നാവികസേന പരിശോധന നടത്തുന്നത്. ഷിരൂരെ മലയിടിഞ്ഞ് വീണ സ്ഥലത്തെ സിഗ്നൽ കിട്ടിയ പ്രദേശത്തെ സിഗ്നൽ മാപ് ചെയ്തതാണ് ഇത്. എൻഐടി സൂറത് കലിലെ വിദഗ്ധർ ആണ് ഈ ഏകദേശമാപ് തയ്യാറാക്കിയത്. മണ്ണ് ഇടി‍ഞ്ഞിറങ്ങിയ രീതി വെച്ച് നോക്കിയാൽ അതിനടിയിലുള്ള ട്രക്ക് മറിഞ്ഞ് നീങ്ങാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മാപ് തയ്യാറാക്കിയത്. 

20 ടൺ ഭാരമുള്ള ലോറിയാണ് അർജുന്‍റേത്. മല മുകളിൽ നിന്ന് നദിയിലേക്ക് 200 മീറ്ററോളം മണ്ണ് ഇ‍ടിഞ്ഞിറങ്ങിയിട്ടുണ്ട്. അതിന്‍റെ ആഘാതം പരിശോധിച്ചാൽ ഇത്ര ഭാരമുള്ള ലോറി ഇപ്പോഴുള്ള കരയിൽ നിന്ന് 40 മീറ്ററോളം അകലത്തിൽ ആകാം. അവിടെ നിന്നാണ് സിഗ്നലുകളും ലഭിച്ചിരിക്കുന്നത്. സിഗ്നൽ, മണ്ണിടിഞ്ഞിറങ്ങിയതിന്‍റെ ആഘാതം -ഇത് രണ്ടും പരിശോധിച്ച് ഉണ്ടാക്കിയ ഏകദേശ സിഗ്നൽ മാപ് ആണിത്.

Follow us on :

More in Related News