Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വര്‍ണം നീന്തിയെടുത്ത് അര്‍ജുന്‍ കൃഷ്ണ

17 Oct 2024 15:00 IST

- ENLIGHT REPORTER KODAKARA

Share News :

സ്വര്‍ണം നീന്തിയെടുത്ത് അര്‍ജുന്‍ കൃഷ്ണ


 റവന്യൂ ജില്ലാതല നീന്തല്‍ മത്സരങ്ങളില്‍ മൂന്നുസ്വര്‍ണമെഡലും ഒരു വെള്ളിയും നേടി നന്തിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടി. എന്‍.അര്‍ജുന്‍ കൃഷ്ണ മികച്ച് പ്രകടനം കാഴ്ചവെച്ചു. 50 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ നീന്തലില്‍ ഗോള്‍ഡ്, 400 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ നീന്തലില്‍ വെള്ളി, 4 X 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം, 4X 400 മീറ്റര്‍ മെഡലെ റിലേയില്‍ സ്വര്‍ണം എന്നിവ നേടിയാണ് അര്‍ജുന്‍ കൃഷ്ണ മികച്ച പ്രകടനം കാഴ്ചവച്ചത്. നന്തിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അര്‍ജുന്‍ കൃഷ്ണ ഫോട്ടോഗ്രാഫറായ പന്തല്ലൂര്‍ തയ്യില്‍ വീട്ടില്‍ ഷിജു-ദീപിക ദമ്പതികളുടെ മകനാണ്. സംസ്ഥാനതല സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് അര്‍ജുന്‍ കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു.

Follow us on :

More in Related News