Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അർജന്റീനിയൻ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി (68) അന്തരിച്ചു.

08 Aug 2026 23:38 IST

santhosh sharma.v

Share News :





അർജന്റീനിയൻ ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ്

ഹോർഹെ മെസ്സി (68) അന്തരിച്ചു.

അർജന്റീന സമയം വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ഉള്‍പ്പെടെയുള്ള രോഗബാധയെ തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. കായിക ലോകത്തെ ഏറ്റവും സ്വാധീനമുള്ള പിതാക്കന്മാരിലൊരാളായ ഹോർഹെയാണ് ലയണല്‍ മെസ്സിയുടെ കരിയറിലെ വളർച്ചയില്‍ നിർണ്ണായക പങ്കുവഹിച്ചത്. ചെറുപ്പത്തില്‍ വളർച്ചാ ഹോർമോണ്‍ കുറവുള്ള അപൂർവ്വ രോഗാവസ്ഥയിലായിരുന്ന മെസ്സിക്ക് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സില്‍ കളിക്കുമ്പോള്‍ ചികിത്സ ഉറപ്പാക്കിയതും മെസ്സിയുടെ 13-ാം വയസ്സില്‍ ബാഴ്‌സലോണ ക്ലബ്ബിലേക്ക് എത്തിച്ചതും ഹോർഹെയുടെ നിരന്തര ശ്രമങ്ങളിലൂടെയായിരുന്നു.

തുടർന്ന് ബാഴ്‌സലോണ, പി.എസ്.ജി, ഇന്റർ മയാമി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുമായുള്ള മെസ്സിയുടെ കരാറുകള്‍ക്ക് നേതൃത്വം നല്‍കിയതും ഔദ്യോഗിക ഏജന്റായി പ്രവർത്തിച്ചതും പിതാവായിരുന്നു. കളിക്കളത്തിന് പുറത്തുള്ള മെസ്സിയുടെ ബ്രാൻഡ്, പരസ്യ കരാറുകള്‍ നിയന്ത്രിച്ചിരുന്നതും ഇദ്ദേഹമാണ്. അച്ഛന്റെ വിയോഗത്തില്‍ ഫുട്ബോള്‍ ലോകമൊട്ടാകെ അനുശോചനം രേഖപ്പെടുത്തി.

Follow us on :

More in Related News