Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2026 09:32 IST
Share News :
പത്തനംതിട്ട : ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ച കാർ പത്തനംതിട്ട ഓമല്ലൂരിൽ അപകടത്തിൽപ്പെട്ടു. മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങും വഴിയാണ് എംഎൽഎ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാർ വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ അബിൻ വർക്കി, വാഹനം ഓടിച്ചിരുന്ന വിഷ്ണു, ജെറിൻ ആന്റണി, അരുൺ, കോന്നി സ്വദേശി സജി എന്നിവരുൾപ്പെടെ അഞ്ചുപേർക്ക് പരുക്കേറ്റു. തോളിന് പരുക്കേറ്റ അബിൻ വർക്കിയെ സിടി സ്കാനിന് വിധേയനാക്കി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല.
അബിന്‍ വര്‍ക്കി എം.എല്‍.എയുടെ കാറിലേക്ക് ഇടിച്ചുകയറിയ കാറിന്റെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാറോടിച്ചത് അപകടകരമായും അലക്ഷ്യമായുമെന്ന് എഫ്ഐആര്‍. കോന്നി അതുമ്പുംകുളം സ്വദേശി സജിക്കെതിരെയാണ് കേസെടുത്തത്.
Follow us on :
Tags:
More in Related News
Please select your location.