Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2025 02:39 IST
Share News :
ദോഹ: ഖത്തറിലെ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന അൽ സമാൻ എക്സ്ചേഞ്ച് സി സി എൽ 2025 – കാസർഗോഡ് ക്രിക്കറ്റ് ലീഗ് ദോഹയിലെ ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടന്നു .
മൂന്നുദിവസം നീണ്ടുനിന്ന ഈ ലീഗിൽ
കാസർകോട് ജില്ലക്കാരായ കളിക്കാരെ ലേലത്തിലൂടെയാണ് ഓരോ ടീമുകളും സെറ്റ് ചെയ്തത്. അഞ്ച് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ അവസാന ദിവസം നടന്ന ആവേശഭരിതമായ ഫൈനലിൽ, ഗ്രീൻ സ്റ്റാർ കാഞ്ഞങ്ങാട് ടീം കെ എസ് ടി എക്സ് ഐ യെ 31 റൺസിന് തോൽപ്പിച്ച് പ്രഥമ സി സി എൽ കിരീടം സ്വന്തമാക്കി
ഫൈനലിന്റെ ഹൈലൈറ്റുകൾ:
ഗ്രീൻ സ്റ്റാർ ക്യാപ്റ്റനും ഐക്കൺ താരവുമായ ഫൈറൂസ്, പുറത്താകാതെ നേടിയ അതിശയകരമായ 52 റൺസ് (17 പന്തിൽ) സംഭാവന ചെയ്ത് തന്റെ ടീമിന് അഞ്ച് ഓവറിൽ 70 റൺസെന്ന വലിയ സ്കോർ സൃഷ്ടിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ കെ എസ് ടി എക്സ് ഐക്കായി കാസിം ചൂരി നല്ല തുടക്കം നൽകിയെങ്കിലും ഗ്രീൻ സ്റ്റാർ താരമായ ഷാബിൽ രണ്ടാം ഓവറിൽ ബ്രേക്ക് ത്രൂ നേടുകയും തുടർന്ന് നൂറു, ശരത്, അച്ചു എന്നിവർ അന്യതാരങ്ങളെയും വീഴ്ത്തി ഗ്രീൻ സ്റ്റാർ-ന് ഗംഭീര ജയം സമ്മാനിക്കുകയും ചെയ്തു.
ചാമ്പ്യൻ ട്രോഫി മുഹീസ് റാണയും റണ്ണേഴ്സ് ട്രോഫി ജാഫർ മാസ്ക്കം എന്നിവർ കൈമാറി.ലുഖ്മാൻ തളങ്കര, സാദിക്ക് പാക്ക്യര,നാസർ കൈതക്കാട്, നാസർ ഗ്രീൻ ലാൻഡ് ഷാനി കബയാൻ. ജൂവൈസ് അൽസമാൻ, ഫൈസൽ ഫില്ലി, ഷാഫി ചെമ്പരിക്ക, നൗഷാദ് കെ സി, മാക്ക് അടൂർ. അഷ്‌റഫ് കാഞ്ഞങ്ങാട്, ഹമീദ് അറന്തോട്, എന്നിവർ സംബന്ധിച്ചു
ടൂർണമെന്റിലുടനീളമുള്ള തകർപ്പൻ പ്രകടനത്തിനുള്ള അംഗീകാരമായി ഗ്രീൻ സ്റ്റാർതാരം മുനൈസ് മികച്ച ബാറ്റ്സ്മാനായും ടൂർണമെന്റിലെ ഏറ്റവും വിലയേറിയ താരമായും തിരിച്ചറിയപ്പെട്ടു. ബെസ്റ്റ് ബൗളേർ കാസിം ചൂരി ബെസ്റ്റ് ഫീൽഡർ ഷബീബ് ബെസ്റ്റ് ക്യാച്ച് നാസർ ടിസാൻ വിക്കറ്റ് കീപ്പർ ചിന്നു എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു ഫൈനലിലെ “മാൻ ഓഫ് ദ മാച്ച്” ക്യാപ്റ്റൻ ഫൈറൂസ് ആയിരുന്നു.
സംഘാടകസമിതിയിലടങ്ങുന്ന ഹാരിസ് ചൂരി, ജാസിം മസ്കം, ഷാനിഫ് പൈക്ക, റിയാസ് മാന്യ, അൻവർ കടവത്ത്, ജമാൽ പൈക്ക, നൗഷാദ് പൈക്ക, റഹീം, അബ്ദുൽ റഹ്മാൻ ഏരിയാൽ, അനീസ്, ശാക്കിർ കാപ്പി, ഷെരീഫ് എന്നിവർ സംയുക്തമായി ഈ വിവരം അറിയിച്ചു.
ക്രിക്കറ്റ് ആരാധകർക്ക് ഉത്സവമായി മാറിയിരിക്കുന്ന ഈ ടൂർണമെന്റ്, തദ്ദേശീയ താരങ്ങൾക്ക് കളികളത്തിൽ മിന്നുവാനും, പ്രാദേശിക ഐക്യത്തിനു വാതായനം തുറക്കുകയും ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.