Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2026 20:13 IST
Share News :
ഗുരുവായൂർ:കിഴക്കേ നടയിലുള്ള ക്‌ളൗഡ് 9 ലോഡ്ജിന്റെ റിസപ്ഷനിൽ നിന്നും 3 മൊബൈൽ ഫോണുകൾ കവർന്ന പ്രതി അറസ്റ്റിൽ.അന്നമനട അറക്കൽ വീട്ടിൽ ഷിനാസ്(40)നെയാണ് ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ 7 മണിയോടെയായിരുന്നു മോഷണം നടത്തിയത്.ഇയാളുടെ പേരിൽ കേരളത്തിലെ വിവിധ ജില്ലകളിൽ 15 ഓളം മോഷണ കേസുകളുണ്ട്.അന്വേഷണ സംഘത്തിൽ എഎസ്ഐ കെ.സാജൻ,എസ് സിപിഒ ശ്രീനാഥ്,സിപിഒമാരായ റമീസ്,സലീം,ഷിബു,ഡ്രൈവർ ജിതിൻ എന്നിവരും ഉണ്ടായിരുന്നു.ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Follow us on :
Tags:
More in Related News
Please select your location.