Sun May 25, 2025 6:39 PM 1ST
Location
Sign In
26 Dec 2024 07:51 IST
Share News :
ചാത്തന്നൂർ: വയോധികരായ ഭാര്യയേയും ഭർത്താവിനെയും കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്ത തഴവ, തൊടിയൂർ പി വി നോർത്ത് എന്ന സ്ഥലത്ത് അയിക്കമത്ത് വീട്ടിൽ നിന്നും കരുനാഗപ്പള്ളി ആലംകടവ്, മരുതെക്ക് ഒട്ടത്തിമുക്ക് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന ബിൻസി (43), കണ്ണൂർ തലശ്ശേരി കൈവട്ടം കെ പി ഹൗസിൽ (ഷീല നിവാസ്) അശിൻ കുമാർ ( 32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെരിനാട് വെള്ളിമൺ സ്വദേശിയായ പരാതിക്കാരിയുടെ മകനുമായി മാട്രിമോണിയൽ വഴി പരിചയപ്പെട്ട ഒന്നാം പ്രതി ബിൻസിയും ബിൻസിയുടെ സഹോദരൻ എന്ന് പരിചയപ്പെടുത്തിയ രണ്ടാം പ്രതി അശിൻ കുമാറും പരാതിക്കാരിയുടെ ഭർത്താവിന്റെ പരിചരണത്തിന് എന്ന വ്യാജേന പരാതിക്കാരിയുടെ കുടുംബത്തിൽ എത്തുകയും ബിൻസിയും അശിനും ചേർന്ന് പരാതിക്കാരുടെ ഭർത്താവിനെ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ആശുപത്രിയിലെത്തിയ പരാതിക്കാരിൽ നിന്നും ചികിത്സാ ആവശ്യങ്ങൾക്ക് എന്ന് പറഞ്ഞ് പരാതിക്കാരുടെ കഴുത്തിൽ കിടന്ന മാലയും കമ്മലും അടങ്ങിയ ആറ് പവൻ സ്വർണ്ണാഭരണങ്ങൾ വരവ് മാല ഇടാൻ നൽകിയ ശേഷം ഊരി വാങ്ങി എവിടെയോ വിറ്റു പണം തട്ടിയും തുടർന്ന് 09.10.2024 തീയതി ആശുപത്രിയിൽ നിന്നും പരാതിക്കാരിയെ അശിൻ ചെമ്മക്കാടുള്ള ബാങ്കിൽ കൂട്ടികൊണ്ട് വന്ന് അവിടെ പണയം ഇരുന്ന ഏഴരയും അഞ്ചും പവൻ വീതമുള്ള സ്വർണ്ണഭാരണങ്ങൾ എടുപ്പിച്ചു അതും എവിടെയോ വിറ്റു പണം തട്ടിയും തുടർന്ന് ആശുപത്രി ചിലവിനു എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.
പരാതിക്കാരിയുടെയും ഭർത്താവിന്റെയും ATM card കൈയ്ക്കലാക്കി ആയത് വഴിയും ഗൂഗിൾപേ വഴിയും 5 ലക്ഷം രൂപ തട്ടിയെടുത്തും ബിൻസിയും അശിനും ചേർന്ന് പതിനെട്ടര പവന്റെ സ്വർണഭരണങ്ങളും 5 ലക്ഷം രൂപയും തട്ടിയെടുത്തു എന്നതാണ് കേസ്.
കുണ്ടറ പോലീസ് സ്റ്റേഷൻ SHO അനിൽകുമാറിന്റെ നേതൃത്വത്തിൽ SI മാരായ പ്രദീപ്, അംബ്രിഷ്, അനിൽകുമാർ, ASI മധു, SCPO മാരായ ദീപക്, നന്ദകുമാർ എന്നിവരടങ്ങുന്ന സംഘമാണ്. പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നാം പ്രതി ബിൻസിയും രണ്ടാം പ്രതി അശിനും സഹോദരി സഹോദരന്മാർ അല്ലായെന്നും, കണ്ണൂർ സ്വദേശിയായ രണ്ടാം പ്രതി കരുനാഗപ്പള്ളിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു ഒന്നാം പ്രതിയോടൊപ്പം താമസിച്ച് വരികയാണെന്നു അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. തുടർന്ന് പ്രതികൾ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നുള്ള സംശയത്താൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Follow us on :
More in Related News
Please select your location.