Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരാതി പരിഹാര അദാലത്തിനിടെ ചർച്ചക്കെത്തിയ ആൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെ മർദ്ദിച്ചതായി പരാതി. പിടിച്ചു മാറ്റുന്നതിനിടെ പ്രസിഡൻ്റിനും പരിക്ക്.

28 Feb 2026 21:36 IST

santhosh sharma.v

Share News :

വൈക്കം: പഞ്ചായത്തിലെ പരാതി പരിഹാര അദാലത്തിനിടെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിന് മർദ്ദനമേറ്റതായി പരാതി. വെച്ചൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വെച്ചൂർ കൂട്ടുമ്മേൽ എൻ.അഭിഷേകി(40)നാണ് പരിക്കേറ്റത്. തോളിനു പരുക്കേറ്റ അഭിഷേക് വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. അംബികാമാർക്കറ്റ് സ്വദേശിയായ വഴിയോര കച്ചവടക്കാരനാണ് മർദ്ദിച്ചതെന്ന് അഭിഷേക് പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. വെച്ചൂർ - തണ്ണീർമുക്കം റോഡിൽ അംബികാമാർക്കറ്റ് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ സമീപത്തായി 5 ഓളം കട്ടുകടൾ പ്രവർത്തിക്കുന്നതായി ചൂണ്ടിക്കാട്ടി വീട്ടുടമ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇതെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വാർഡ് അംഗം എന്നിവരുടെ നേതൃത്വത്തിപരാതി പരിഹാര അദാലത്ത് നടത്തുകയായിരുന്നു. പ്രസിഡൻ്റിൻ്റെ ക്യാബിനിൽ നടന്ന അദാലത്തിൽ പരാതിക്കാരനും മറ്റ് 4 കട ഉടമകളും എത്തി വിഷയങ്ങൾ അവതരിപ്പിക്കുകയായിരുന്നു. ഇരു കൂട്ടരുടെയും വിഷയം കേട്ടശേഷം പഞ്ചായത്ത് സ്റ്റ‌ിയറിങ് കമ്മിറ്റിയിൽ വിഷയം ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്ന് ഇവരെ അറിയിക്കുകയും ചെയ്തു. ഇതിനിടെ അദാലത്ത് നടക്കുന്ന മുറിയിലേക്ക് എത്തിയ അംബികാമാർക്കറ്റ് സ്വദേശിയായ വഴിയോര കച്ചവടക്കാരനെ പഞ്ചായത്തിൻ്റെ തീരുമാനം അറിയിച്ചെങ്കിലും ഇദ്ദേഹം ബഹളം വയ്ക്കുകയും യോഗം തടസ്സപ്പെടുത്തി മർദ്ദിക്കുകയായിരുന്നുവെന്നുമാണ് പരാതി. ഇതിനിടെ കസേര എടുത്ത് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും വൈസ് പ്രസിഡൻ്റ് ഒഴിഞ്ഞുമാറുകയായിരുന്നു. കസേര കൊണ്ട് ക്യാമ്പിനിലെ അലമാരയുടെ ചില്ലുകളും മറ്റ് ഉപകരണങ്ങളും തകരുകയും ചെയ്തു. ഇതിനിടെ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പ്രസിഡൻ്റ് ബിന്ദു അജിയ്ക്ക് ചെറിയ പരിക്കേറ്റത്. പാരാതിയെ തുടർന്ന് കല്ലറ പോലീസ് അംബികാമാർക്കറ്റ് സ്വദേശിയും ഇറച്ചിക്കോഴി വ്യാപാരിയുമായ കൃഷ്ണകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Follow us on :

More in Related News