Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2026 23:32 IST
Share News :
വൈക്കം: കൊറിയർ നൽകാൻ താമസിച്ചെന്ന് ആരോപിച്ച് ഓഫീസിൽ എത്തി ജീവനക്കാരിയെയും ഉടമയുടെ വയോധികനായ അച്ഛനെയും യുവതി മർദ്ദിച്ചതായി പരാതി.വ്യാഴാഴ്ച വൈകിട്ട് ചെമ്പിലാണ് സംഭവം. മറവൻതുരുത്ത് സ്വദേശിനി ഫിദ ഫാത്തിമ, സ്ഥാപന ഉടമയുടെ പിതാവ് ബേബിനാഥ് എന്നിവർക്കാണ് യുവതിയുടെ അടിയേറ്റ് പരിക്കേറ്റത്. മൂക്കിന് താഴെ പരിക്കേറ്റ ജീവനക്കാരി ഫിദ ഫാത്തിമ വൈക്കം താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
കുലശേഖരമംഗലം സ്വദേശിനിയായ അപർണ്ണ എന്ന യുവതിയാണ് ആക്രമണത്തിന് പിന്നിൽ. സ്ഥാപനത്തിൽ എത്തിയ യുവതിയെ ജീവനക്കാരി ആക്രമിച്ചെന്ന് ആരോപിച്ച് യുവതി ആദ്യം പോലീസിൽ പരാതി നൽകുകയായിരുന്നു. സ്ഥാപനത്തിലെ സിസി ടിവി ദൃശ്യങ്ങൾ അടക്കം നൽകി സംഭവവുമായി ബന്ധപ്പെട്ട് സ്ഥപാന ഉടമയും വൈക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.