Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോഷ്ട്ടിച്ച ബൈക്കിലെത്തി സ്കൂട്ടർ യാത്രികയുടെ 3 പവൻ സ്വർണമാല കവർന്ന സംഭവം; പ്രതി പിടിയിൽ.

28 Feb 2026 23:16 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മോഷ്ടിച്ച ബൈക്കിലെത്തി സ്‌കൂട്ടർ യാത്രികയുടെ 3 പവനോളം വരുന്ന സ്വർണ്ണ താലിമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ. മൂവാറ്റുപുഴ മണീട് സ്വദേശി സി.ടി രാജേഷ് (40) ആണ് തലയോലപ്പറമ്പ് പോലിസിൻ്റെ പിടിയിലായത്. തലയോലപ്പറമ്പ്-എറണാകുളം റോഡിൽ തലപ്പാറ ജംഗ്ഷന് സമീപം ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. കല്ലറ സ്വദേശിയായ യുവതിയുടെ 3 പവനോളം തൂക്കം വരുന്ന സ്വർണ മാലയാണ് ഇയാൾ അപഹരിച്ചത്. പിന്നാല പൾസർ ബൈക്കിലാണ് മോഷ്ട്ടാവ് എത്തിയത്. ബൈക്ക് കടന്ന് പോകുന്നതിനായി സ്കൂട്ടർ റോഡരികിലേക്ക് ഒതുക്കുന്നതിനിടെ യുവതിയുടെ കഴുത്തിൽ കിടന്ന മാല വലിച്ചു പൊട്ടിച്ച്

എടുക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാരും മറ്റും ഉടൻ ഓടിയെത്തിയെങ്കിലും ഇതിനിടെ മോഷ്ടാവ് അതിവേഗം ബൈക്കിൽ കടന്ന് കളയുകയായിരുന്നു.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും

കുന്നത്തുനാടുനിന്ന് മോഷണം പോയ ബൈക്കിലാണ് മോഷ്ട്ടാവ് എത്തിയതെന്നും തുടർന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയും മൂവാറ്റുപുഴയിൽ നിന്നും പിന്നീട് റോഡരികിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ ബൈക്ക് കണ്ടെത്തുകയുമായിരുന്നു.തുടർന്ന് നിരവധി സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശനിയാഴ്ച ഉച്ചയോടെ രാമമംഗലം മേതിപ്പാറയിൽ നിന്നും പ്രതിയെ പേലീസ് പിടികൂടിയത്.

Follow us on :

More in Related News