Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2026 23:56 IST
Share News :
തലയോലപ്പറമ്പ്: സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയുടെ സ്വർണ്ണതാലിമാല പിന്നാലെ ബൈക്കിൽ എത്തിയ മോഷ്ട്ടാവ് വലിച്ച് പൊട്ടിച്ച് എടുത്ത് കടന്ന് കളഞ്ഞു. തലയോലപ്പറമ്പ്-എറണാകുളം റോഡിൽ തലപ്പാറ ജംഗ്ഷന് സമീപം ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. കല്ലറ സ്വദേശിയായ ഷീബ (48) യുടെ 3 പവനോളം വരുന്ന സ്വർണ്ണ താലിമാലയാണ് അപഹരിക്കപ്പെട്ടത്. വടകര ഭാഗത്ത് നിന്നും സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു യാത്രിക. പിന്നാലെ എത്തിയ ബൈക്ക് കടന്ന് പോകുന്നതിനായി സ്കൂട്ടർ റോഡരികിലേക്ക് ഒതുക്കുന്നതിനിടെ ബൈക്കിൽ എത്തിയ മോഷ്ട്ടാവ് പെട്ടെന്ന് ബൈക്ക് നിർത്തിയ ശേഷം ഇവരുടെ കഴുത്തിൽ കിടന്ന താലി മാല വലിച്ച് പൊട്ടിക്കുകയായിരുന്നു. മാല പൊട്ടിക്കുന്നതിനിടെ സ്കൂട്ടർ മറിഞ്ഞ് താഴെ വീണെങ്കിലും സ്കൂൾ യാത്രിക ഭാഗ്യം കൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാരും മറ്റും ഉടൻ ഓടിയെത്തിയെങ്കിലും ഇതിനിടെ മോഷ്ട്ടാവ് അതിവേഗം ബൈക്കിൽ കടന്ന് കളയുകയായിരുന്നു. സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് മോഷ്ട്ടാവിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. മോഷ്ടാവിനെക്കുറിച്ച് സൂചനകൾ ലഭിച്ചതായാണ് ലഭിക്കുന്ന വിവരം.
Follow us on :
More in Related News
Please select your location.