Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികപരമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലീസ് പിടികൂടി

24 Feb 2026 10:12 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പ്രായ പൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ഇരിമ്പിളിയം സ്വദേശി എങ്ങനാട്ടിൽ ഷൌക്കത്തലി ( 34)നെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത കേസിൽ പരപ്പനങ്ങാടി മുതൽ രാമനാട്ടുകര വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും പരപ്പനങ്ങാടി, തിരൂർ, രാമനാട്ടുകര, വളാഞ്ചേരി, തുടങ്ങിയ ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതിയെ പിടി കൂടിയത്.  


 പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്പിവളവ് എന്ന സ്ഥലത്ത് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിക്ക് മുൻപ് സമാനമായി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മേലാറ്റൂർ, പട്ടാമ്പി എന്നീ പോലീസ് സ്റ്റേഷനുകളിൽ മൂന്നോളം കേസുകൾ നിലവിലുണ്ട്.  ഇയാൾ കൂടുതൽ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പോലീസ് സംശയിക്കുന്നു. 


 കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ നവീൻ പറഞ്ഞു. 

എസ്. ഐ.ശ്യാം, എ.എസ് ഐ റീന, സീനിയർ പോലീസ് ഓഫീസർമാരായ  ജയേഷ്, പ്രഭീഷ്, സി പി ഒമാരായ സുഭാഷ്, പ്രാജോഷ്, രാഹുൽ, സച്ചിൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Follow us on :

More in Related News