Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ബൈപ്പാസ് റോഡിൽ അപകടം; സ്കൂട്ടറിൻ്റെ പുറകിൽ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

29 Aug 2026 00:20 IST

santhosh sharma.v

Share News :

വൈക്കം: കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടറിൻ്റെ പുറകിൽ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇടിച്ച വാഹനം നിർത്താതെ പോയി. 

വെള്ളിയാഴ്ച വൈകിട്ട് 7. 30ഓടെ കടുത്തുരുത്തി ഐ.ടി.സി. ജംഗ്ഷൻ ഭാഗത്തുള്ള ബൈപ്പാസ് റോഡിലാണ് അപകടം. മങ്ങാട് അരിക്കത്തിൽ സജീവന്റെ ഭാര്യ സിന്ധു (50)വാണ് മരിച്ചത്. സജീവനെ പരുക്ക് കളോടെ മുട്ടുചിറയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടുത്തുരുത്തിയിൽ നടന്ന എസ്. എൻ.ഡി.പി. യൂണിയൻ്റെ ഗുരു ജയന്തി റാലിയിൽ പങ്കെടുത്തശേഷം മുട്ടുചിറ ഭാഗത്തുനിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പുറകിൽ നിന്നും എത്തിയ ലോറി സ്കൂട്ടറിനെ മറികടന്ന് പെട്ടെന്ന് ബൈപ്പാസ് റോഡിലേക്ക് തിരിഞ്ഞപ്പോൾ ഇടിച്ചിടുകയായിരുന്നുവെന്ന് പറയുന്നു. ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താനായിട്ടില്ല. റോഡിൽ തലയടിച്ച് വീണ സിന്ധുവിനെയും സജീവനെയും ഉടനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിന്ധുവിന്റെ ജീവൻ രക്ഷിക്കാനായില്ല. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി ഇടിച്ച വാഹനം കണ്ടെത്താൻ സി.സി.ടി.വി. ക്യാമറ പരിശോധിച്ച് വരികയാണ്. ഏക മകൾ - പാർവ്വതി. (എൻജിനീയറിങ് വിദ്യാർഥിനി).

മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

Follow us on :

More in Related News