Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ഗ്യാസ് സിലിണ്ടർ നിറച്ച ലോറിയിൽ കയറി സിലിണ്ടർ തുറന്ന് വീട്ട് തീ കൊളുത്തി യുവാവിൻ്റെ ആത്മഹത്യാശ്രമം; പ്രതിയെ കോടതിയിൽ ഹാജരാക്കി.

06 Dec 2025 23:41 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഗ്യാസ് സിലിണ്ടർ നിറച്ച ലോഡുമായി നിർത്തിയിട്ടിരുന്ന ലോറിയിൽ കയറി സിലിണ്ടർ കുത്തി തുറന്ന് വിട്ട ശേഷം തീ കൊളുത്തിയ സംഭവത്തിൽ യുവാവിനെ കോടതിയിൽ ഹാജരാക്കി. വെള്ളിയാഴ്ച രാത്രി 12.45 ഓടെ വെട്ടിക്കാട്ട് മുക്ക് ജംഗഷനിലാണ് സംഭവം. മനോവൈകല്യമുള്ള യുവാവിൻ്റെ ആത്മഹത്യാശ്രമമാണ് ഇതിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഫയർഫോഴ്സ് എത്തി ഉടൻ തീ നിയന്ത്രണ വിധേയമാക്കിയതിനാലാണ് തന്മൂലം വൻ ദുരന്തം ഒഴിവായത്. കടപ്ലാമറ്റം സ്വദേശി ജെയ്മോൻ ജോസിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സംഭവസ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു. വെട്ടിക്കാട്ട് മുക്ക് സ്വദേശിയായ ഡ്രൈവർ ജംഗ്ഷന് സമീപം നിറച്ച ഗ്യാസ് സിലിണ്ടർ ലോറിയുമായി എത്തി റോഡരുകിൽ പാർക്ക് ചെയ്ത് വീട്ടിലേക്ക് പോയ സമയത്താണ് സംഭവം. വെള്ളിയാഴ്ച്ച വൈകിട്ട് മുതൽ ഈ ഭാഗത്ത് കറങ്ങി നടക്കുകയായിരുന്ന യുവാവ്. ലോറിക്ക് മുകളിൽ ഗ്രില്ല് വഴി കയിയശേഷം ഒരു സിലിണ്ടർ കമ്പി കൊണ്ട് കുത്തിതുറന്ന ശേഷം ഗ്യാസ് തുറന്ന് വിട്ട് ഇയാൾ തീ കൊളുത്തുകയായിരുന്നു. ലോറിയിൽ നിന്നും തീ ഉയരുന്നത് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്നവരാണ് ആദ്യം കണ്ടത്. തുടർന്ന് ഓട്ടോസ്റ്റാൻ്റിൽ കിടന്ന ഡ്രൈവർമാരും മറ്റും ഉടൻ ഓടിയെത്തിയാണ് യുവാവിനെ പിടിച്ചത്. മറ്റ് ഗ്യാസ് സിലുണ്ടറുകളിലേക്ക് തീ പടരുന്നതിന് മുൻപ് തന്നെ കടുത്തുരുത്തിയിൽ നിന്നും രണ്ട് ഫയർഫോഴ്സ് യൂണിറ്റ് എത്തി തീയണച്ചതിനാലാണ്

ലോറി ഉൾപ്പടെ കത്തി നശിക്കാതെ ദുരന്തം ഒഴിവായത്. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അക്രമിയായ യുവാവിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മനോനില തെറ്റിയ ആളാണ് തീ കൊളുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഇയാളെ ശനിയാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Follow us on :

More in Related News