Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2026 07:46 IST
Share News :
കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകവും ആത്മഹത്യയുമെന്ന് പൊലീസ്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. കടയ്ക്കൽ അഞ്ചുമുക്ക് ഉഷസ്സിൽ എസ്.സുഗതൻ (67), ഭാര്യ ലത (55) എന്നിവരെയാണു കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസം മുൻപാണ് ഇരുവരും ദുബായ് റാസൽഖൈമയിൽ നിന്നു നാട്ടിലെത്തിയത്. ഇന്നലെ രാവിലെ 11നു മടങ്ങാനിരിക്കെ ദുബായിലേക്കു കൊടുത്തുവിടാൻ അച്ചാറുമായി എത്തിയ ബന്ധു വിളിച്ചിട്ടു വാതിൽ തുറക്കാത്തതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. വാതിൽ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. സുഗതനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഭാര്യ ലതയുടെ മൃതദേഹം കട്ടിലിൽ ആയിരുന്നു കണ്ടെത്തിയത്. ലതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തിയ ശേഷം സുഗതൻ തൂങ്ങി മരിച്ചെന്ന നിഗമനത്തിലാണ് പൊലീസുള്ളത്.
സുഗതന്റെ അമ്മയും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നു. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം പിന്നീട്. കടയ്ക്കൽ ഇൻസ്പെക്ടർ വി.ആർ.ശിവകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കാരറകുന്ന് സ്വദേശികളാണ് ഇരുവരും. വർഷങ്ങൾക്ക് മുൻപാണു കടയ്ക്കലിൽ വീട് വച്ചത്. സുഗതൻ 40 വർഷമായി റാസൽഖൈമയിൽ കൺസ്ട്രക്‌ഷൻ കമ്പനി നടത്തുകയാണ്. ആറ്റിങ്ങലിൽ ഒരു ബാർ ഏറ്റെടുത്തു നടത്തിയിരുന്നു. മകൻ ഷാനിത്തിനു പിന്നീടു ചുമതല കൈമാറി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു തർക്കം ഉണ്ടായിരുന്നതായി പറയുന്നു. മകൾ: അശ്വതി, മരുമകൾ: വിദ്യ.
ലതയുടെ മരണത്തിൽ പൊലീസിന് സംശങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് പോസ്റ്റ് മോർട്ടത്തിൽ ദുരൂഹത നീങ്ങുകയായിരുന്നു. ഇന്നലെ രാത്രി ദമ്പതികൾ തമ്മിൽ വഴക്കിട്ടിരുന്നതായി കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ മകൻ കഴിഞ്ഞ ദിവസം വിദേശത്തേക്ക് മടങ്ങി പോയിരുന്നു.
in Kollam Kadakkal where an NRI couple was found dead inside their home.
Follow us on :
Tags:
More in Related News
Please select your location.