Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ പുറത്തിറക്കും.

28 Oct 2024 15:45 IST

ISMAYIL THENINGAL

Share News :

ദോഹ: ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസയുടെ അന്തിമ രൂപം ഈ വർഷവസാനത്തോടെ പുറത്തിറക്കുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദാവി. വിസ നിലവിൽ വരുന്ന തിയ്യതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണില്‍ നടന്ന ഐ.എം.എഫിൻറെയും ലോക ബാങ്കിന്റെയും വാർഷിക യോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അല്‍-ബദാവി.

ഗൾഫ് മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് നാന്ദി കുറിക്കുന്ന പദ്ധതിയായി ജി.സി.സി ടൂറിസ്റ്റ് വിസ മാറുമെന്നാണ് കണക്ക് കൂട്ടൽ. ട്രാവല്‍ ആന്റ് ടൂറിസ്റ്റ് മേഖലയിലും ഇത് വലിയ വളർച്ചക്കും കുതിച്ചു ചാട്ടത്തിനും ഇടയാക്കും. 

ഓരോ രാജ്യത്തിനും പ്രത്യേക വിസ ആവശ്യമില്ലാതെ തന്നെ ഈ മേഖലയിലെ ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കാൻ വിനോദസഞ്ചാരികളെ പ്രാപ്തരാക്കുന്നതിലൂടെ യാത്ര ലളിതമാക്കുകയാണ് പുതിയ വിസ ലക്ഷ്യമിടുന്നത്.

Follow us on :

More in Related News