Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ കെഎസ്‌ ആർടിസി ബസ്സിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം; 3പേർക്ക് പരിക്കേറ്റു.

08 Aug 2026 22:35 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഓട്ടത്തിനിടെ

കെഎസ്‌ആർടിസി ബസ്സിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് ഉണ്ടായ അപകടത്തിൽ 3പേർക്ക് പരിക്കേറ്റു. വെള്ളൂർ തൊട്ടൂർ വേമ്പനാംകുഴിയിൽ വീട്ടിൽ കണ്ണൻ (75), ഇറുമ്പയം വടയാടിയിൽ വീട്ടിൽ പ്രസാദ് (48), വെള്ളൂർ പടിഞ്ഞാറേ മൈലാടിയിൽ ഭവാനി(67) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലയോലപ്പറമ്പ് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കണ്ണനെ വിദഗ്‌ധ ചികിത്സയ്ക്കായി പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ 11.45 ഓടെ പള്ളിക്കവല -തലപ്പാറ റോഡിൽ ഇല്ലിത്തൊണ്ട് ജംഗ്ഷന് സമീപമാണ് അപകടം. വൈക്കത്തു നിന്നും കൂത്താട്ടുകുളത്തിനു പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിൽ വൈക്കത്തു നിന്നും വെള്ളൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. അപകടത്തിൽ സ്വകാര്യ ബസിൻ്റെ മുൻവശത്തെ ചില്ലും, കെഎസ്ആർടിസി ബസിന്റെ പിൻവശത്തെ ചില്ലും ഉൾപ്പടെ തകർന്നു. അപകടത്തെ തുടർന്ന് പ്രധാന റോഡിൽ 15 മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു.

Follow us on :

More in Related News