Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ സ്വാകാര്യബസ്സ് എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ച് അപകടം; ഇരുചക്രവാഹന യാത്രികന് ഗുരുതര പരിക്ക്.

29 Jul 2026 09:04 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എതിരെ വന്ന സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. ബുധനാഴ്ച രാവിലെ 6.45 ഓടെ

വെട്ടിക്കാട്ട് മുക്ക് പാലത്തിനു സമീപമാണ്

അപകടം. ഏറ്റുമാനൂർ നടുത്തറയിൽ വീട്ടിൽ ആഷിൻ(21) നാണ് പരിക്കേറ്റത്.

കാലിന് ഗുരുതരമായിപരിക്കേറ്റ യുവാവിനെ ഉടൻ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയോലപ്പറമ്പിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്സ്.

എറണാകുളത്ത് ആക്ടീവ കമ്പനിയിൽ ജോലി കഴിഞ്ഞ് ഏറ്റുമാനൂരിലേക്ക് മടങ്ങി പോകുകയായിരുന്നു ഇരുചക്രവാഹന യാത്രികൻ. തലയോലപ്പറമ്പ് എസ് ഐ പി.എസ് സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകത്തെ തുടർന്ന് പ്രധാന റോഡിൽ 20 മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു.




Follow us on :

More in Related News