Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2026 21:14 IST
Share News :
തലയോലപ്പറമ്പ്: സ്കൂൾ അധ്യാപകൻ്റെ അവസരോചിതമായ ഇടപെടൽ മൂലം കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ ഒന്നര വയസ്സുകാരിക്ക് ജീവൻ തിരിച്ചുകിട്ടി. ഇന്നലെ രാവിലെ 9 മണിയോടെ തലയോലപ്പറമ്പ് വടയാറിലാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കിണറിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി മോട്ടർ തറയിൽ ചവിട്ടി കിണറിൻ്റെ സംരക്ഷണ ഭിത്തിയുടെ മുകളിൽ കയറുകയായിരുന്നു. കിണറിന് മുകളിൽ ഇട്ടിരുന്ന വലയിൽ ചവിട്ടിയതോടെ കാൽവഴുതി കുട്ടി കിണറ്റിൽ വീണു. സംഭവം കണ്ട കുട്ടിയുടെ അമ്മയും മുത്തശ്ശിയും നിലവിളിക്കുന്നത് കേട്ട് അയൽവാസിയും തൃക്കാക്കര കാർഡിനൽ ഹൈസ്‌കൂളിലെ അധ്യാപകനുമായ ചെറുതോട്ടുപുറത്തു വീട്ടിൽ ബെന്നി ജോർജും കുടുംബവും ഉടൻ ഓടിയെത്തി. നിമിഷങ്ങൾക്കുള്ളിൽ ആഴമേറിയ കിണറിൻ്റെ അടിത്തട്ടിൽ ഇറങ്ങി ബെന്നി കുട്ടിയെ വെള്ളത്തിന് മുകളിൽ എത്തിച്ചു. തോളിൽ കമഴ്ത്തി കിടത്തിയതോടെ ഉള്ളിൽ ഉണ്ടായിരുന്ന വെള്ളം കുട്ടി ഛർദിച്ചു. തുടർന്ന് ബെന്നിയും മകൻ ബെൻവിനും ചേർന്ന് കരയിൽ എത്തിച്ച കുട്ടിയെ മുട്ടുചിറ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ബെന്നിയുടെ ഭാര്യ ഷിനു മൂക്കിൽ അകപ്പെട്ട വെള്ളം വായ കൊണ്ട് വലിച്ചു പുറംതള്ളിയ ശേഷം പൊതിയിലെ സ്വകാര്യ അശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സ തേടിയ കുട്ടി സുഖം പ്രാപിച്ചു. തക്ക സമയത്ത് രക്ഷകനായി എത്തിയ അദ്ധ്യാപകനായ ബെന്നിയെ നാട്ടുകാരും അയൽക്കാരും അഭിനന്ദിച്ചു.
Follow us on :
Tags:
More in Related News
Please select your location.