Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ കേരളാ ഇസ്‌ലാമിക് സെന്ററിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു.

09 Dec 2024 01:47 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ കേരളാ ഇസ്ലാമിക് സെൻറർ വാർഷിക ജനറൽ ബോഡി യോഗം ദോഹ സൽവ റോഡിലെ എം ആർ എ ഹോട്ടലിൽ നടന്നു. പ്രസിഡണ്ട് എ.വി. അബൂബക്കർ ഖാസിമി അധ്യക്ഷത വഹിച്ചു. പരിപാടി വൈസ് ചെയർമാൻ മുഹമ്മദലി ഖാസിമി അമ്മിനിക്കാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സകരിയ മാണിയൂർ സ്വാഗതം പറയുകയും വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. യോഗത്തിൽ ഹൃസ്വ സന്ദർശനാർത്ഥം ദോഹയിൽ എത്തിയ എസ്.കെ. ഹാഷിം തങ്ങൾക്ക് സ്വീകരണവും ടി.വി അബ്ദുൽഖാദർ ഹാജിക്ക് യാത്രയയപ്പും നൽകി. പോക്കർ കക്കട്ട്, മുഹമമ്മദ് ബഷീർ ഖാൻ തുടങ്ങിയവർ ആശംസ നേർന്നു.


പുതിയ ഭാരവാഹികളായി സൈനുൽ ആബിദീൻ സഫാരി (ഉപദേശക സമിതി ചെയർമാൻ), മുഹമ്മദലി ഖാസിമി (വൈസ് ചെയർമാൻ), സൈനുദ്ദീൻ തങ്ങൾ, മൂസ ഹാജി കുറുങ്ങോട്ട്, ഇസ്മായിൽ ഹാജി, മുഹമ്മദലി ഹാജി ചങ്ങരംകുളം (മെമ്പർമാർ), എ.വി. അബൂബക്കർ ഖാസിമി (പ്രസിഡണ്ട്) ഹാഫിള് ഇസ്മായിൽ ഹുദവി (വർ. പ്രസിഡണ്ട്), മൊയ്തീൻകുട്ടി വയനാട്, അബ്ദുൽ മാലിക് ഹുദവി, ഇഖ്ബാൽ കൂത്തുപറമ്പ്, ഹമദ് മൂസ (വൈസ് പ്രസിഡണ്ട്), സകരിയ മാണിയൂർ (ജനറൽ സെക്രട്ടറി), അബ്ദുൽ മജീദ് ഹുദവി (ഓർഗ. സെക്രട്ടറി), ബഷീർ അമ്പലക്കണ്ടി, മുനീർ പേരാമ്പറ, അബ്ദുൽ ഹക്കീം വാഫി, ജാഫർ തയ്യിൽ (ജോ. സെക്രട്ടറി) സി.വി. ഖാലിദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 

Follow us on :

More in Related News