Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2024 16:07 IST
Share News :
ദോഹ: സംഘടനാ ശാക്തീകരണത്തിന്റെയും മണ്ഡലത്തിലെ പ്രധാന പ്രവർത്തകരുടെ നേതൃപാടവം വളർത്തിയെടുക്കുന്നതിന്റെയും ഭാഗമായി കെ.എം.സി.സി ഖത്തർ തൃത്താല മണ്ഡലം കമ്മിറ്റി ഒരു വർഷകാലത്തേക്ക് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന "ദിശ തൃത്താല" പഠന ഗവേഷണ പാഠ്യ പദ്ധതിക്ക് തിരശീല ഉയർന്നു. തുമാമ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡണ്ട് ഡോ: അബ്ദുസ്സമദ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനതലത്തിൽ തന്നെ വ്യത്യസ്തമായ ആശയങ്ങളോടെ സജീവമായ പ്രവർത്തനങ്ങൾ നടത്തി മാതൃക കാണിക്കുന്നവരാണ് തൃത്താല മണ്ഡലം കമ്മിറ്റിയെന്ന് അദ്ദേഹം പ്രസ്താവിച്ചു.
മണ്ഡലം പ്രസിഡണ്ട് സുഹൈലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ജനറൽ സെക്രട്ടറി ആഷിക് അബൂബക്കർ സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. സംഘടന പ്രവർത്തനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ വായിച്ച് നവീന ആശയങ്ങൾ നടപ്പാക്കുന്ന നേതൃത്വത്തെ യോഗത്തിൽ സലിം നാലകത്ത് അഭിനന്ദിച്ചു.
"ദിശ തൃത്താല-എന്തിന്" എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി വി.ടി.എം. സാദിക്ക് പഠിതാക്കൾക്ക് ക്ലാസ്സെടുത്തു. എഴുതിയും പറഞ്ഞും പഠിപ്പിച്ചും, സാമൂഹിക-രാഷ്ട്രീയ-ചരിത്രബോധമുള്ള യുവ നേതൃത്വത്തെ വളർത്തിയെടുക്കുന്നതിലൂടെ, വ്യക്തിപരമായും സംഘടനാപരമായും ജില്ലയിലെ സാമുദായിക സംഘടനാ രംഗത്ത് ഒരു വഴിത്തിരിവാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. "ദിശ തൃത്താല" കോഴ്‌സിന്റെ പഠന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട സിലബസ് ജില്ലാ സെക്രട്ടറി സിറാജുൽ മുനീർ പരിപാടിയിൽ അവതരിപ്പിച്ചു.
ജില്ലാ പ്രസിഡണ്ട് ജാഫർ സാദിഖ്, ജനറൽ സെക്രട്ടറി അമീർ തലക്കശ്ശേരി ഭാരവാഹികളായ മഖ്ബൂൽ തച്ചോത്ത്, അഷറഫ് പുളിക്കൽ, അസർ പള്ളിപ്പുറം, മൊയ്‌ദീൻ കുട്ടി, നസീർ പുളിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മണ്ഡലം ട്രഷറർ ബഷീർ കെ. എം. നന്ദി പറഞ്ഞു.
ദിശ തൃത്താല കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ കെവി.ഷാജി, കെ. പി അൻഷാദ്, കെ. സി അജ്മൽ, മുഹമ്മദ് ഫായിസ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.